പുത്തിഗെ കളത്തൂര്‍ ഖാസി അക്കാദമി: സമൂഹ വിവാഹവും സ്ഥല ദാനവും നടന്നു


കുമ്പള, (ഏപ്രിൽ 21 2019, www.kumblavartha.com) ● മൂന്ന് പതിറ്റാണ്ടുകളോളം കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയും അനവധി പ്രഗത്ഭ പണ്ഡിതന്മാരെ വാര്‍ത്തെടുത്ത് സമുദായത്തിന്ന് സമര്‍പ്പിച്ച ഗുരുവര്യരും സമസ്ത കേരളാ ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റും പ്രഗത്ഭ പണ്ഡിതനും സൂഫി വാര്യരുമായിരുന്ന മര്‍ഹൂം ടി .കെ .എം. ബാവാ മുസ്ലിയാരുടെ സ്മരണക്കായി കേരള കര്‍ണ്ണാടക അതിര്‍ത്തി പങ്കുവെക്കുന്ന കാസര്‍കോട് ജില്ലയിലെ കുമ്പളക്കടുത്ത് പുത്തിഗെ കളത്തൂര്‍ ഖാസി നഗറില്‍ ഖാസി ടി കെ എം ബാവാ ഉസ്താദ് ഇസ്ലാമിക് അക്കാദമിക്ക് തുടക്കം കുറിച്ചു. രണ്ടു വര്‍ഷം കഴിയുമ്പോള്‍ അതിന്റെ വാര്‍ഷികം അതി വിപുലമായി നടത്തപ്പെടുകയുണ്ടായി. മത പ്രഭാഷണങ്ങളും മജ്‌ലിസുന്നൂറും ഭക്തി നിഭരമായി നിര്‍വഹിക്കപ്പെട്ടപ്പോള്‍ നിര്‍ധനര്‍ക്കുള്ള സമൂഹ വിവാഹവും വീട് വെക്കാനുള്ള സ്ഥലധാനവും ഏറെ പ്രശംസക്ക് വകയായി മാറി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅ കെ ആലിക്കുട്ടി മുസ്ലിയാര്‍ സമൂഹ വിവാഹത്തിന്് കാര്‍മ്മികത്വം വഹിച്ചു.

അന്‍വര്‍ അലി ഹുദവി ഖുതുബ നിര്‍വ്വഹിച്ചു. സമസ്ത വൈസ് പ്രസിഡന്റ് യൂ എം അബ്ദുല്‍റഹമാന്‍ മുസ്ലിയാര്‍, സയ്യിദ് കെ എസ് അലി തങ്ങള്‍ കുമ്പോല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ ഏഴിമല, സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, സയ്യിദ് ഷമീം തങ്ങള്‍ കുമ്പോല്‍, എ പി അബ്ദുല്‍ അസീസ് മുസ്ലിയാര്‍ ഫൈസി അംഗടിമുഗര്‍,അബ്ദുസ്സലാം ദാരിമി ആലമ്പാടി, പി എസ് ഇബ്രാഹീം ഫൈസി, ഖാലിദ് ബാഖവി കൊക്കച്ചാല്‍, അബ്ദുല്‍ മജീദ് ദാരിമി പൈവളിക, ശബീബ് ഫൈസി ബന്ദിയോട്, മുഹമ്മദ് ഫൈസി കജെ, ഇഖ്ബാല്‍ ഫൈസി പൈവളിക, ഷമീര്‍ വാഫി കരുവാരക്കുണ്ട്, അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, എം അബ്ദുല്ല മുഗു, കണ്ടത്തില്‍ മുഹമ്മദ് ഹാജി, ഇസ്മായീല്‍ ഹാജി കണ്ണൂര്‍, അരോളി മുഹമ്മദ് ഹാജി, ഷാഫി ഹാജി അരോളി, ഷംസു മാടത്തടുക്ക, തുടങ്ങിയ സാദാത്തീങ്ങളും പണ്ഡിതരും, നേതാക്കളും സംബന്ധിച്ചു.
ജന നിബിഡമായ മഹല്‍ പരിപാടിക്ക് സ്ഥാപന പ്രസിഡന്റ് കെ എം അബ്ബാസ് ഫൈസി പുത്തിഗെ അധ്യക്ഷം വഹിച്ചു. സ്വഫ് വാന്‍ തങ്ങള്‍ ഏഴിമല മുഖ്യ പ്രഭാഷണം നടത്തി. സിറാജുദ്ദീന്‍ ഫൈസി ചേരാല്‍ ( ജനറല്‍ സെക്രട്ടറി ഖാസി അക്കാദമി ) സ്വാഗതവും ജോയിന്‍ സെക്രട്ടറി നാസിര്‍ ഫൈസി അംഗടിമുഗര്‍ നന്ദിയും പറഞ്ഞു.
keyword : puthige-kalathur-khasi-academy-conducted-Community-marriages-Place-gift