മുത്തലീബ് അനുസ്മരണവും അവാർഡ്ദാനവും 18 ന് കുമ്പളയിൽ


കുമ്പള, ഏപ്രിൽ 17 , 2019 ●കുമ്പളവാർത്ത.കോം : കുമ്പള പ്രസ് ഫോറം ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പത്രപ്രവർത്തകൻ മുത്തലിബ് അനുസ്മരണവും മികച്ച പ്രാദേശിക പത്ര പ്രവർത്തകനുള്ള മുത്തലീബ് മെമ്മോറിയൽ അവാർഡ് ദാനവും ഏപ്രിൽ 18 ന് വൈകുന്നേരം 3 30ന് കുമ്പള പ്രസ് ഫോറം ഓഫീസിൽ വച്ച് നടക്കും ജില്ലാ പഞ്ചായത്ത് പ്രസിഡൻന്റ് എ ജി സി ബഷീർ ഉദ്ഘാടനം ചെയ്യും പത്രപ്രവർത്തകൻ ഷാഫി തെരുവത്ത് മുത്തലിബ് അനുസ്മരണപ്രഭാഷണം നടത്തും പ്രസിഡൻറ് കെ സുരേന്ദ്രൻ ചീമേനി അധ്യക്ഷത വഹിക്കും മുഹമ്മദ് ഇബ്രാഹിം പാവൂർ അവാർഡ് സമ്മാനിക്കും കാരവൽ കുമ്പള ലേഖകൻ കെ എ അബ്ദുല്ല അവാർഡ് ഏറ്റുവാങ്ങും. എഴുത്തുകാരൻ വിനോദ് കുമാർ പെരുമ്പള മുഖ്യപ്രഭാഷണം നടത്തും. കെ എം എ സത്താർ നന്ദി പറയും.
keyword : muthalib-Memorial-awards-on-18-at-kumbla