മുസ്ലിം ലീഗ് വൈറസാണെന്ന് യോഗി; നിയമ നടപടിയെടുക്കുമെന്ന് കെ.പി, എ. മജീദ്


മലപ്പുറം, ഏപ്രിൽ 5 , 2019 ●കുമ്പളവാർത്ത.കോം : മുസ്ലീംലീഗിനെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ 'വൈറസ്' പരാമര്‍ശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ലീഗ് നേതാവ് കെ.പി.എ.മജീദ്.

മുസ്ലീംലീഗ് വൈറസാണെന്നും കോണ്‍ഗ്രസിന് ഈ വൈറസ് ബാധ ഏറ്റിട്ടുണ്ടെന്നും കോണ്‍ഗ്രസ് വിജയിച്ചാല്‍ ഈ വൈറസ് രാജ്യത്താകെ പടരുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് ഒളിച്ചോടിയതാണെന്നും അവിടെ മുസ്ലീംലീഗാണ് രാഹുലിന് പിന്തുണ നല്‍കുന്നതെന്നും യോഗി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷേറില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്ബോഴാണ് യോഗി ആദിത്യനാഥ് ഈ പരാമര്‍ശം നടത്തിയത്.
എന്നാൽ യോഗി ആദിത്യ നാഥിന്റെ പ്രസംഗത്തിനെതിരെ തെരെഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. എ മജീദ് പറഞ്ഞു.
keyword : muslim-league-is-virus-yogi-will-take-action-kpa-majeed