മുസ്ലിം ലീഗ് നേതാവ് പാർട്ടി വിട്ടു എന്ന വാർത്ത അടിസ്ഥാന രഹിതം : മുസ്ലിം ലീഗ്


കുമ്പള, ഏപ്രിൽ 17 , 2019 ●കുമ്പളവാർത്ത.കോം : മുസ്ലിം ലീഗ് നേതാവ് പാർട്ടി വിട്ടു എന്ന പേരിൽ കൊടിയേരി ബാല കൃഷ്ണൻ ഷാൾ അണിയിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽ പെട്ടു .പാർട്ടി അച്ചടക്കം ലംഘിച്ചതിന് ഒന്നര വർഷം മുമ്പ് ഇദ്ധേഹത്തെ സ്ഥാനത്ത് നിന്നും നീക്കം ചെയ്തിരുന്നു .മുസ്ലിം ലീഗ് പാർട്ടിയുമായി നിലവിൽ യാതൊരു ബന്ധവും ഇല്ലാത്ത ഇദ്ദേഹം ഏത് വാർഡ് കമ്മിറ്റിയുടെ പ്രസിഡണ്ടാണെന്ന് സി.പി.എം വ്യക്തമാക്കണം. മാർക്സിസ്റ്റ് പാർട്ടിയിൽ നിന്നും നിരവധിയാളുകൾ ബി.ജെ.പി അടക്കമുള്ള പാർട്ടിയിലേക്ക് കൊഴിഞ്ഞ് പോവുകയും അവശേഷിക്കുന്ന പ്രവർത്തകരിൽ ഭൂരിഭാഗവും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ട് നിൽക്കുകയും ചെയ്യുമ്പോൾ ഇതിൽ നിന്നും ശ്രദ്ധ തിരിക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമുള്ള വിഫല ശ്രമമാണ് സി പി . എം നടത്തുന്നതെന്ന് മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ സക്കീർ അഹ്മദ് ജനറൽ സെക്രട്ടറി അഷ്റഫ് കൊടിയമ്മ പ്രസ്താവനയിൽ പറഞ്ഞു.
keyword : mudlim-league-leader-left-party-Baseless