മൊഗ്രാൽ • റെയിൽവേ ട്രാക്ക് മുറിച്ച് കടക്കവേ മാതാവും കുഞ്ഞും ട്രെയിൻ തട്ടി മരിച്ചു. അലിയുടെ ഭാര്യ സുഹൈറ (24) യും, കൂടെയുണ്ടായിരുന്ന മൂന്ന് വയസ്സുള്ള ഷഹ്സാദുമാണ് മരണപ്പെട്ടത്. മൊഗ്രാൽ നാങ്കി റെയിൽവേ ട്രാക്കിന് പടിഞ്ഞാറ് വശത്തുള്ള വീട്ടിലേക്ക് പോകവേയാണ് അപകടം സംഭവിച്ചത്. കുമ്പള പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.
Also Read:- ട്രെയിൻ തട്ടി മരണം; കാരണമായത് ഒരേ സമയം രണ്ട് ട്രെയിനുകളുടെ വരവ്
Also Read:- ട്രെയിൻ തട്ടി മരണം; കാരണമായത് ഒരേ സമയം രണ്ട് ട്രെയിനുകളുടെ വരവ്