മൊഗ്രാൽ ദേശീയവേദിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവചന മത്സര കൂപ്പൺ പ്രകാശനം ചെയ്തു


മൊഗ്രാൽ (ഏപ്രിൽ 29 2019, www.kumblavartha.com) ● ലോക്സഭാ തെരഞ്ഞെടുപ്പ് ജ്വരം കണക്കിലെടുത്ത് മൊഗ്രാൽ ദേശീയവേദി സംഘടിപ്പിക്കുന്ന പ്രവചന മത്സര കൂപ്പൺ പുറത്തിറങ്ങി. സംസ്ഥാനത്തെ തീപാറും പോരാട്ടം നടക്കുന്ന 20 ലോകസഭാ മണ്ഡലങ്ങൾ ആർക്കൊപ്പം നിൽക്കും? യുഡിഎഫ്, എൽഡിഎഫ്, ബിജെപി മുന്നണികൾ എത്ര സീറ്റ് വീതം നേടും? ആരാകും അടുത്ത പ്രധാനമന്ത്രി? ദേശീയതലത്തിൽ ബിജെപിക്കും കോൺഗ്രസിനും മാത്രമായി എത്ര സീറ്റുകൾ ലഭിക്കും? എന്നീ ചോദ്യങ്ങളാണ് പ്രവചന മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

കൃത്യമായ പ്രവചനം നടത്തുന്ന 3 പേർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും. കൂടുതൽ പേർ ശരിയുത്തരം പ്രവചിച്ചാൽ നറുക്കെടുപ്പിലൂടെ 3 വിജയികളെ കണ്ടെത്തും. ജില്ലയിലെ വോട്ടർമാർക്കും പ്രവാസികൾക്കും മത്സരത്തിൽ പങ്കെടുക്കാം. പ്രവാസികൾക്ക് ഇ -മെയിൽ വഴി anwarthayal@gmail.com എന്ന അഡ്രസ്സിൽ കൂപ്പൺ പൂരിപ്പിച്ച് അയക്കാവുന്നതാണ്. 

മെയ് 20 വരെ പൂരിപ്പിച്ച കൂപ്പണുകൾ സ്വീകരിക്കും. കൂപ്പണുകൾ മൊഗ്രാൽ ദേശീയവേദി ഓഫീസിന് പുറമെ റഹ്മാനിയ ബേക്കറി മൊഗ്രാൽ, മഹർ കളക്ഷൻ കുമ്പള, വൈറ്റ് കോളർ കുമ്പള, സിൽക്കി ഡിസൈൻ പഴയബസ് സ്റ്റാൻഡ് കാസറഗോഡ് എന്നീ സ്ഥാപനങ്ങളിലും ലഭിക്കും. 

കൂപ്പൺ പ്രകാശനം ദേശീയ വേദി യു എ ഇ കമ്മിറ്റി ട്രഷറർ ടി പി അനീസ്, പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാന് നൽകി നിർവഹിച്ചു. ടി.എം.ഷുഹൈബ്, സിദ്ദീഖ് അബ്‌കോ, ടി കെ അൻവർ, നാസർ മൊഗ്രാൽ, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, ഹാരിസ് ബാഗ്ദാദ്, എം എ ഹംസ, മുഹമ്മദ് സ്മാർട്ട്, പി വി അൻവർ, ഷരീഫ് ഗല്ലി, ടി എ ജലാൽ.,എം പി എ ഖാദർ, എം .എസ് മുഹമ്മദ്കുഞ്ഞി, അഭിനവ് വിജയൻ സംബന്ധിച്ചു. ജനറൽ സെക്രട്ടറി റിയാസ് മൊഗ്രാൽ സ്വാഗതവും ട്രഷറർ എം വിജയകുമാർ നന്ദിയും പറഞ്ഞു.