മലമ്പനി ദിനാചരണം; ബംബ്രാണയിലും നായിക്കാപ്പിലും ബോധവത്കരണ പരിപാടികൾ


കുമ്പള, (ഏപ്രിൽ 25 2019, www.kumblavartha.com) ● മലമ്പനി ദിനാചരണത്തിന്റെ ഭാഗമായി കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ നായിക്കാപ്പ് അങ്കൻവാടി, ബംബ്രാണ ആരോഗ്യ കേന്ദ്രം മൊഗ്രാൽ എന്നിവിടങ്ങളിൽ വിവിധ ബോധവത്കരണ  പരിപാടികൾ സംഘടിപ്പിച്ചു. നായിക്കാപ്പ് അങ്കൻവാടിയിൽ സെമിനാറും രക്ത പരിശോധനയും നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ എം.ചന്ദ്രൻ ക്ലാസെടുത്തു. പി.എച്ച്.എൻ ശാരദാമണി, ജെ.എച്ച്.ഐമാരായ സി.സി.ബാലചന്ദ്രൻ, കെ.ടി.ജോഗേഷ്, രാഹുൽ പി.രാജ്, ജെ.പി.എച്ച്.എൻ എസ്.ശാരദ എന്നിവർ രക്ത പരിശോധനയ്ക്ക് നേതൃത്വം നൽകി. ബംബ്രാണ ഹെൽത്ത് സെന്ററിൽ നടന്ന സെമിനാറിൽ ടി.പി.ശ്രീനിവാസൻ ക്ലാസെടുത്തു. റാഫി മലയിൽ, ജെ.പി.എച്ച്.എൻ.കെ.സുജാത, ശോഭ, കെ, ബിന്ദു, പി. ഹഫ്സ എന്നിവർ സംസാരിച്ചു. മൊഗ്രാലിൽ അതിഥി തൊഴിലാളികൾക്ക് രക്ത പരിശോധന സംഘടിപ്പിച്ചു.

keyword : malambani-day-Awareness-programs-bambrana-nayikap