''മജ്ലിസെ ഇഹ്തിറാം'' - ഗുരുശിഷ്യ സംഗമം ഏപ്രില്‍ 26 വെള്ളിയാഴ്ച


ദുബായ്, ഏപ്രിൽ 16 , 2019 ●കുമ്പളവാർത്ത.കോം : സര്‍ട്ടിഫിക്കറ്റ് ഇന്‍ ബേസിക് ഇസ്ലാമിക് സ്റ്റഡീസ് (CBIS ) നാലാം ബാച്ച് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിക്കുന്ന 'മജ്ലിസെ ഇഹ്തിറാം' ഗുരുശിഷ്യ സംഗമം ഏപ്രില്‍ 26 ന്  നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ദേരയിലെ പേള്‍ക്രീക്ക് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്ച ഉച്ചക്ക് 1.30 മുതല്‍ ആരംഭിക്കുന്ന സംഗമത്തില്‍ മോട്ടിവേഷന്‍ ക്ലാസ്സ്,CBIS യൂണിയന്‍ ഔദ്യോഗിക പ്രഖ്യാപനം, CSU ലോഗോ പ്രകാശനം എന്നീ വിവിധ പരിപാടികളാണ് ഉണ്ടാവുക.

ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി വിംഗായ ഹാദിയയുടെ ദുബായ് ചാപ്റ്ററാണ് പ്രവാസി മലയാളികള്‍ക്ക് വേണ്ടി CBIS എന്ന മതപഠന കോഴ്സ് നടത്തുന്നത്.

ചെറുപ്പ കാലത്ത് പഠിച്ച് മറന്നവരോ,പഠിക്കാന്‍ അവസരം ലഭിക്കാത്തവരോ ആയ പതിനെട്ട് വയസ്സിന് മുകളിലുള്ള പ്രവാസികള്‍ക്ക് 
ഇസ്ലാമികമായ അടിസ്ഥാന അറിവുകള്‍ പഠിപ്പിക്കുന്ന ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കോഴ്സാണ് സര്‍ട്ടിഫിക്കറ്റ് ഇന്‍ ബേസിക് ഇസ്ലാമിക് സ്റ്റഡീസ് (CBIS ).
സിപറ്റിന്‍റെ അംഗീകാരത്തോടെ നടത്തുന്ന ഈ പഠനക്ലാസ്സ് നാല് ബാച്ചുകള്‍ പിന്നിട്ട് അഞ്ചാം ബാച്ചിലേക്ക് കടക്കുകയാണ്. CBIS പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് വാങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്കായ് രണ്ടുവര്‍ഷം നീണ്ടുനില്‍ക്കുന്ന അഡ്വാന്‍സ് കോഴ്സും ഹാദിയയുടെ കീഴില്‍ നടന്നുവരുന്നു.

നാലാം ബാച്ചിന്‍റെ പരിസമാപ്തിയോടൊപ്പം അഞ്ചാം ബാച്ചിലേക്കുള്ള പുതിയ അഡ്മിഷനും ഈ സംഗമത്തോടൊപ്പം നടക്കും.

CBIS ഒന്നു മുതല്‍ നാല് വരേയുള്ള വിദ്യാര്‍ത്ഥികളും അധ്യാപകരും ദുബായ് ഹാദിയ പ്രതിനിധികളും അഡ്വാന്‍സ് കോഴ്സ് വിദ്യാര്‍ത്ഥികളും ഉസ്താദുമാരും പങ്കെടുക്കുന്ന ''മജ്ലിസെ ഇഹ്തിറാമി' ന്‍റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടകരായ CBIS നാലാം ബാച്ച് കോര്‍ഡിനേറ്റര്‍മാര്‍ അറിയിച്ചു.
keyword : majlise-ihthiram-guru-shishya-sangamam-april-26-friday