ലോറിയൽ നിന്നും ടയർ മോഷ്ടിച്ചുചെര്‍ക്കള, ഏപ്രിൽ 8 , 2019 ●കുമ്പളവാർത്ത.കോം : നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്നും എട്ട് ടയറുകള്‍ മോഷണം പോയി. ചെര്‍ക്കളയില്‍ ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന 16 ടയറുള്ള ലോറിയില്‍ നിന്നാണ് എട്ട് ടയറുകള്‍ കവര്‍ന്നത്. ടയറുകള്‍ ഊരിമാറ്റിയ ശേഷം കല്ലുകള്‍ വെച്ച നിലയിലായിരുന്നു.

ഞായറാഴ്ച രാവിലെ എത്തിയപ്പോഴാണ് ടയര്‍ മോഷണം പോയ വിവരം ശ്രദ്ധയില്‍പെട്ടത്. സംഭവംസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പുത്തന്‍ ടയറുകളാണ് മോഷണം പോയത്.
keyword : lorry-tire-robbery