ഉപ്പളയിൽ കഞ്ചാവ് പിടികൂടിയ കേസിൽ പ്രതിക്ക് പതിനായിരം രൂപ പിഴ


കാസറഗോഡ്, (ഏപ്രിൽ 26, 2019, www.kumblavartha.com) ● കഞ്ചാവ് കേസിൽ പ്രതിയായ ഉപ്പള സ്വദേശിക്ക് പതിനായിരം രൂപ പിഴ ശിക്ഷ അടക്കാൻ കോടതി ഉത്തരവ്.

ഉപ്പള ഹിദായത്ത് നഗർ താഹിറ മൻസിലിലെ മുഹമ്മദ് ആരിഫി (28) നെയാണ് കാസറഗോഡ് ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്.

2016 ജൂൺ 26 നാണു കേസിനാസ്പദമായ സംഭവം നടന്നത്. ഉപ്പള ദേശീയപാതയിൽ വാഹന പരിശോധന നടത്തുകയായിരുന്ന എക്സൈസ് സംഘം നാൽപത് ചെറു പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 110 ഗ്രാമ കഞ്ചാവുമായി വരികയായിരുന്ന ആരിഫിനെ പിടികൂടുകയായിരുന്നു.
keyword : kanja-case-10000-fined-uppala