'ജനപക്ഷം 2019' അൽ ബറാഹ കെ എം സി സി യിൽ


ദുബായ്, ഏപ്രിൽ 2 , 2019 ●കുമ്പളവാർത്ത.കോം : കാസർകോട് ലോകസഭാ മണ്ഡലം യു.ഡി.എഫ്.സ്ഥാനാർഥി രാജ് മോഹൻ ഉണ്ണിത്താന്റെ വിജയത്തിന് വേണ്ടി യു.ഡി.എഫ്  ദുബായ് കാസർകോട്:ലോകസഭാ മണ്ഡലം തെരുഞ്ഞെടുപ്പ് കൺവെൻഷൻ ജനപക്ഷം 2019   4  ഏപ്രിൽ 2019  വ്യാഴം  രാത്രി 9 .30ന്നു അൽ ബറാഹ കെ എം സി സി ഹാളിൽ വെച്ച് നടക്കും.
കേന്ദ്ര സംസ്ഥാന, ജില്ലാ മണ്ഡലം പഞ്ചായത്ത് മുനിസിപ്പൽ നേതാക്കൾ സംബന്ധിക്കന്ന കൺവെൻഷനിൽ കാസറഗോഡ് ലോകസഭാ മണ്ഡലത്തിലെ മുഴുവൻ  യു.ഡി.എഫ് പ്രവർത്തകരും പങ്കെടുക്കണം എന്ന് അഭ്യർത്ഥിച്ചു  
കാസറഗോഡ് ജില്ലയിലെ മഞ്ചേശ്വരം കാസറഗോഡ് ഉദുമ കാഞ്ഞങ്ങാട് തൃക്കരിപ്പൂർ എന്നീ അഞ് മണ്ഡലങ്ങളും കണ്ണൂർ  ജില്ലയിലെ പയ്യന്നൂർ, കല്ലാശേരി  എന്നീ രണ്ട്  മണ്ഡലങ്ങളും  ഉൾപ്പെടുന്നതാണ് കാസറഗോഡ് ലോകസഭാ മണ്ഡലം.
കാസർകോട് ലോകസഭാ മണ്ഡലം യു.ഡി.എഫ്.സ്ഥാനാർഥി രാജ് മോഹൻ ഉണ്ണിത്താന്റെ വിജയത്തിന് വേണ്ടി ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി ഫാസിസത്തിന്റെ കരങ്ങളിൽ നിന്ന് മതേതര ജനാധിപത്യം പുനഃസ്ഥാപിക്കാൻ കൈപ്പത്തിക്ക് ഒരു വോട്ട് എന്ന  പ്രമേയത്തിൽ നടത്തുന്ന തെരുഞ്ഞെടുപ്പ് പ്രചാരണത്തിന്റെ  ഭാഗമായി യഹ്യ തളങ്കര രചിച്ചു കണ്ണൂർ  ശരീഫ് ആലപിച്ച തെരുഞ്ഞെടുപ്പ് ഗാനം യു ഡി എഫ് തെരുഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിൽ വെച് പ്രകാശനം ചെയ്യുമെന്ന് ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ ഭാരവാഹികളായ പ്രസിഡന്റ അബ്ദുല്ല ആറങ്ങാടി ജനറൽ സെക്രട്ടറി സലാം കന്യപ്പാടി ട്രഷറർ ഹനീഫ് ടി ആർ  ഓർഗനസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ എന്നിവർ  അറിയിച്ചു.
keyword : janapaksham-2019-al-bahara-kmcc