ഹിമ്മത്തുസ്സുന്ന ദശ വാർഷികത്തിന് പ്രൌഡോജ്ജല സമാപനം


മുഹിമ്മാത്ത്, ഏപ്രിൽ 3 , 2019 ●കുമ്പളവാർത്ത.കോം : ഹിമ്മത്തുസുന്ന സ്റ്റുഡന്റ് അസോസിയേഷന്റെ കീഴിൽ സംഘടനയുടെ ദശ വാർഷികവും, വരാന്തരം നടത്തി വരാറുള്ള ബുർദ ബദ്‌രിയ്യത്തിന്റെ വാർഷിവും വിപുലമായ പരിപാടികളോടെ സമാപിച്ചു.സമ്പൂർണ ബുർദ ആലാപനത്തിനു സയ്യദ് ത്വാഹാ തങ്ങൾ, അബ്ദുറഊഫ് ആക്കോട്, അജ്മൽ ഹിമമി എന്നിവർ നേതൃത്വം നൽകി.വേദിയിൽ വെച്ച് സാമൂഹ്യ സാന്ത്വന മേഖലകളിലെ സാന്നിധ്യങ്ങൾക് പൂർവ വിദ്യാർത്ഥിയായ കബീർ ബോവിക്കാനത്തെ ആദരിച്ചു. ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി, അബ്ദുൽ ഖാദർ സഖാഫി , മൂസ സഖാഫി ,സുലൈമാൻ ശാമിൽ ഇർഫാനി,അബ്ദുല്ല അഹ്സനി,ലത്തീഫ് സഖാഫി, സുഹൈൽ സുറൈജ് സ ഖാഫി ,ഫത്താഹ് സഅദി, സ്വാദിഖ് അഹ്സനി, മുസ്തഫ സഖാഫി എന്നിവർ സംബന്ധിച്ചു. മർകസ് മുദരിസ് കെ കെ ഉസ്താദ് സമാപന പ്രാർത്ഥനയും അബ്ദുള്ള കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു.
keyword : himmathussunna-ten-year-anniversary-ending