അത്യുഷ്ണം ജില്ലയിൽ അംഗനവാടികൾ ചൊവ്വാഴ്ച മാത്രം


കാസര്‍കോട്, ഏപ്രിൽ 7 , 2019 ●കുമ്പളവാർത്ത.കോം : അത്യുഷ്ണവും രൂക്ഷമായ ജലക്ഷാമവും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കാസര്‍കോട്, മഞ്ചേശ്വരം ബ്ലോക്ക് പരിധികളിലെ അംഗന്‍വാടികള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ചൊവ്വാഴ്ചകളില്‍ മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍കൂടിയായ ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബു അറിയിച്ചു.

എല്ലാ ചൊവ്വാഴ്ചകളിലും രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും പാലുള്‍പ്പടെയുള്ള പോഷകാഹാരങ്ങള്‍ അങ്കണവാടികളില്‍ നിന്നും വിതരണം ചെയ്യും. ഏപ്രില്‍ 23 ന് തെരഞ്ഞെടുപ്പ് അവധിയായതിനാല്‍ ആ ദിവസത്തെ വിതരണം പിറ്റേന്ന് ബുധനാഴ്ച നടത്തുമെന്നും കളക്ടര്‍ അറിയിച്ചു.
keyword : heat-anganvadies-only-tuesday-in-the-district