കെ എം സി സി ഹെൽത്തി ഫ്രൈഡേ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് കറാമയിൽ


ദുബായ്, ഏപ്രിൽ 15 , 2019 ●കുമ്പളവാർത്ത.കോം :  ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി കറാമ ബ്ലൂ ബെൽ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന "ഹെല്‍ത്തി ഫ്രൈഡേ" സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് 2019 ഏപ്രിൽ  26 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ എ ഡി സി ബി  (കറാമ) മെട്രോ സ്റ്റേഷൻ  സമീപമുള്ള ബ്ലു ബെൽ ഹെൽത്ത്‌ സെന്ററിൽ വെച്ച് നടക്കുമെന്ന് ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി ഭാരാവാഹികൾ അറിയിച്ചു.

കൊളസ്ട്രോള്‍, ഷുഗര്‍, രക്തസമ്മര്‍ദം, അമിത വണ്ണം, ഇ സി ജി, യൂറിക് ആസിഡ്, ലിവര്‍ ഫങ്ക്ഷന്. കിഡ്‌നി ഫങ്ക്ഷന് , ഡെന്റൽ പരിശോധന,  പീസിയോ തറാപ്പി, ഫുൾ ബോഡി ചെക്കപ്പ്, തുടങ്ങിയ രോഗ നിര്‍ണായ പരിശോധനകൾ, വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തും. ഫാമിലികള്‍ക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കുന്നതോടപ്പം പാർക്കിംഗ് സൗകര്യം കൂടി ഉണ്ടായിരിക്കും എന്നും , കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 055-242-7443, 055-643-3818, 055-574-7636 എന്നീ നമ്പറില്‍ ബന്ധപ്പെടണം എന്നും ഭാരവാഹികള്‍ അറിയിച്ചു.

നാട്ടിലെ മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലിലും ഡോക്ടർ കൺസൾട്ടിങ് റൂമുകൾക്  മുന്നിലും നാം കണ്ടു  മുട്ടുന്നവരിൽ വലിയ വിഭാഗം പ്രവാസികളാണെന്നും ഗൾഫ് നാടുകളിലെ താങ്ങാനാവാത്ത ചികിത്സ ചിലവും  തെറ്റായ ജീവിത ശൈലിയോടപ്പം രോഗത്തെ തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞു ചികിൽസിക്കാൻ കഴിയാതെ വരുന്നതാണ് നിത്യ രോഗികളാക്കി. 
മാറ്റുന്നത് എന്നും രോഗം വന്നു ചികില്സിക്കുന്നതിന്ന് പകരം  നേരത്തെ പരിശോദിച്ചു വരാതെ നോക്കലാണ് ഫലപ്രദമെന്നും കൃത്യമായ ഇടവേളകളിൽ നടത്തുന്ന മെഡിക്കൽ ചെക്കപ്പിലൂടെ ഒട്ടുമിക്ക രോഗങ്ങളെയും നേരത്തെ തന്നെ കണ്ടത്താനാവുന്നത് കൊണ്ട് കെ എം സി സി ഹെൽത്തി  ഫ്രൈഡേ  സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ഉപയോഗപ്പെടുത്താനാകുമെന്നും ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ഫൈസൽ പട്ടേൽ ജനറൽ സെക്രട്ടറി പി ഡി നൂറുദ്ദിൻ  ട്രഷർ സത്താർ ആലമ്പാടി ഓർഗനസിംഗ് സെക്രട്ടറി സിദ്ദീഖ് ചൗക്കി എന്നിവർ അറിയിച്ചു.
keyword : healthy-friday-mega-medical-camp-by-kmcc at-Karama