ബദിയഡുക്കയിൽ യുവാവ് വീട്ടു വരാന്തയിൽ തൂങ്ങി മരിച്ച നിലയിൽ


കാസര്‍കോട്, ഏപ്രിൽ 18 , 2019 ● കുമ്പളവാർത്ത.കോം : വീടിന്റെ സിറ്റൗട്ടില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബദിയടുക്ക പള്ളത്തടുക്ക കുംട്ടാല്‍ മൂലയില്‍ മാനപ്പമൂല്യ-ഗീത ദമ്പതികളുടെ മകന്‍ ബാബു(40)വാണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കൂലിതൊഴിലാളിയായ ബാബു അസുഖത്തെ തുടര്‍ന്ന് അഞ്ച് വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. വിട്ടുമാറാത്ത അസുഖത്തില്‍ മനംനൊന്ത് ബാബു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തി. സഹോദരങ്ങള്‍; ആനന്ദ, മധുസൂദന, സുന്ദരി. ബദിയടുക്ക പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
keyword : hanged-young-man-home-sitout-badiyadukka