ഹജ്ജ്: പഠന ക്ലാസുകൾ 13 മുതൽ; മഞ്ചശ്വരം മണ്ഡലത്തിലുള്ളവർക്ക് ഏപ്രിൽ 13 ന് മരിക്കെ പ്ലാസയിൽ


ഹജ്  സാങ്കേതിക പഠന ക്ലാസ് രണ്ടാം ഘട്ടം 13 മുതല്‍

കാസര്‍കോട്, ഏപ്രിൽ 11 , 2019 ●കുമ്പളവാർത്ത.കോം : ഈ വര്‍ഷം സംസ്ഥാന ഹജ് കമ്മറ്റി മുഖേന ഹജ്കര്‍മ്മം നിര്‍വഹിക്കുന്നവര്‍ക്കുള്ള രണ്ടാംഘട്ട സാങ്കേതിക ക്ലാസുകള്‍  ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി  ഏപ്രില്‍ 13, 14, 18, 20 തീയതികളില്‍  നടക്കും. ഈ വര്‍ഷത്ത ഹജിന് അവസരം ലഭിച്ചവരും വെയിറ്റിംഗ് ലിസ്റ്റില്‍ 2000 വരെ ക്രമനമ്പറുകളിലുള്‍പ്പെട്ടവരും  അതാത് ഏരിയകളിലെ ക്ലാസുകളില്‍ പങ്കെടുക്കണം. 
മഞ്ചേശ്വരം മണ്ഡലത്തിലെയും കാസര്‍കോട് മണ്ഡലത്തിലെ മൊഗ്രാലിന് വടക്ക് പ്രദേശത്തുമുള്ള ഹാജിമാര്‍ക്കായുള്ള ക്ലാസ് ഏപ്രില്‍ 13 ന് 8.30 ന് ഉപ്പള മരിക്ക പ്ലാസ ഓഡിറ്റോറിയത്തിലും കാഞ്ഞങ്ങാട് മണ്ഡലത്തിലെയും  ഉദുമ മണ്ഡലത്തിലെ ബേക്കലിന് തെക്ക് പ്രദേശത്തുള്ളവര്‍ക്കായുള്ള ക്ലാസ്സ്  ഏപ്രില്‍ 14 ന് രാവിലെ 8.30 ന് കാഞ്ഞങ്ങാട് പുതിയകോട്ട ടൗണ്‍ ഹാളിന് സമീപത്തുള്ള മദ്രസ്സയിലും കാസര്‍കോട് മണ്ഡലത്തിലെയും ഉദുമ മണ്ഡലത്തിലെ ബേക്കലിന് വടക്ക് പ്രദേശത്തുള്ളവര്‍ക്കായി  ഏപ്രില്‍ 18 ന് രാവിലെ 8.30 ന്് ചെര്‍ക്കള ഇന്ദിരാ നഗര്‍ ഖുതുബ് ഓഡിറ്റോറിയത്തിലും തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ നീലേശ്വരം നഗരസഭയിലെ ഒഴികെയുള്ള ഹാജിമാര്‍ക്കുള്ള ക്ലാസ്സ്  ഏപ്രില്‍ 20 ന് രാവിലെ 8.30 ന് തൃക്കരിപ്പൂര്‍ ഇളമ്പച്ചി ഓഡിറ്റോറിയത്തില്‍ നടക്കും.  
ഹാജിമാര്‍ക്കുള്ള ഹജ്ജ് ഗൈഡ് ക്ലാസില്‍ വിതരണം ചെയ്യും. ക്ലാസിന്  വരുമ്പോള്‍ കവര്‍ നമ്പര്‍, ഒരു സ്റ്റാമ്പ് സൈസ് ഫോട്ടോ (പിറകില്‍ കവര്‍ നമ്പറും പേരും എഴുതണം). ഓരോ കവറിലെയും എല്ലാ ഹാജിമാരും ക്ലാസില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി അതാത് മണ്ഡലങ്ങളിലെ ഹജ്ജ് ട്രെയിനര്‍മാരുമായോ മാസ്റ്റര്‍ ട്രെയിനര്‍ സൈനുദ്ദീന്‍ എന്‍.പി (9446640644),ജില്ലാ ട്രയിനര്‍  അമാനുല്ലാഹ്.എന്‍.കെ (9446111188) യുമായോ ബന്ധപ്പെടണം.
keyword : hajj-second-round-classes-from-April-13