'ഗുരുസന്നിധിയിൽ ഒരുവട്ടം കൂടി ' ഒരുക്കങ്ങൾ പൂർത്തിയായി


കുമ്പള, ഏപ്രിൽ 2 , 2019 ●കുമ്പളവാർത്ത.കോം : 1998 - 99 എസ്എസ്എൽസി മലയാളം ബാച്ച് "ഗുരുസന്നിധിയിൽ ഒരുവട്ടം കൂടി"പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
നാല് മാസത്തോളമായി പരിപാടിയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളെയും അധ്യാപകരെയും കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും വിജയിച്ചു.
ഏപ്രിൽ മാസം ആറാം തീയതി ശനിയാഴ്ച ജി എസ് ബി എസ് കുമ്പള സ്കൂൾ ഗ്രൗണ്ടിൽ വെച്ചുനടക്കുന്ന വിപുലമായ പരിപാടിയിൽ അക്കാലത്തെ മലയാളം, കന്നട ബാച്ച് അമ്പതോളം അധ്യാപകരും നാനൂറോളം ഫാമിലി സഹിതമുള്ള വിദ്യാർത്ഥി സമൂഹവും സംഗമിക്കും.
രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും 9. 30ന് പതാക ഉയർത്തൽ കുമ്പള ഹയർ സെക്കൻഡറി സ്കൂൾ മുൻ എച്ച് എം അച്ച്യത മാസ്റ്റർ നിർവഹിക്കും.
കാസർഗോഡ് d.e.o. എൻ നന്ദികേശൻ ഉദ്ഘാടനം ചെയ്യപ്പെടുന്ന പരിപാടിയിൽ പരിപാടിയുടെ ഉപദേശകസമിതി കൺവീനർ വിജയൻ മാസ്റ്റർ അധ്യക്ഷതവഹിക്കും.
തെരഞ്ഞെടുക്കപ്പെട്ട അഞ്ച് പ്രധാന വ്യക്തികൾക്ക്(സായിറാം ബട്ട്, മൂസ ഷരീഫ്, ഫാറൂക്ക് മൊഗ്രാൽ, ജഗദീഷ് കുമ്പള, ഖയ്യൂം മാന്യ) കൂട്ടായ്മയുടെ സ്നേഹോപഹാരങ്ങൾ നൽകപ്പെടുകയും മുഴുവൻ അധ്യാപകരെയും അനുമോദന പത്രിക നൽകി ആദരിക്കുകയും ചെയ്യും. "ഓർമ്മ ചെപ്പുകൾ" എന്ന ഓർമ്മ പുസ്തകത്തിൻറെ പ്രകാശനവും നിർവഹിക്കപ്പെടും.
പരിപാടിയുടെ മാറ്റ് വർധിപ്പിക്കുന്നതിന് സഹ വിദ്യാർത്ഥിനിയുടെ പ്രിയ മകൾ നികിത ചന്ദ്രൻ നേതൃത്വം നൽകുന്ന 'കലാവിരുന്നും',അനുഗ്രഹീത മാപ്പിളപ്പാട്ട് ഗായകരായ ആബിദ് കണ്ണൂർ& പാർട്ടിയുടെ 'ഇശൽ വിരുന്നും'വിദ്യാർത്ഥികൾക്കുള്ള മെമന്റോയുടെ വിതരണവും ചേർത്ത് കലാലയ മുറ്റത്തെ ആദ്യ "ഗെറ്റുഗതർ" പരിപാടി ചരിത്രത്തിൽ ഇടം നേടും.
keyword : guru-sannithiyil-oru-vattam-koodi-Preparations-finished