കുമ്പളയിൽ നിന്നും കാണാതായ പതിനഞ്ചുകാരനെ ബസ് യാത്രക്കിടെ കണ്ടെത്തി


കുമ്പള ഏപ്രിൽ 12.2019 ● കുമ്പളയിൽ നിന്നും കാണാതായ പതിനഞ്ചുകാരനെ ബസ് യാത്രക്കിടെ കണ്ടെത്തി. പൂക്കട്ട ചിർത്തോടി ത്തന്ന മൻസിലിൽ ആലിക്കുഞ്ഞി മറിയമ്മ ദമ്പതികളുടെ മകൻ മുഹമ്മദ് അൻഷാദിനെയാണ് ബസ് യാത്രക്കിടെ ഉപ്പള നയാ ബസാറിൽ വച്ച് കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച കോഴിക്കോട് മഖാം സിയാറത്തിനെന്ന് പറഞ്ഞ് പോയ കുട്ടി തിരിച്ചെത്താത്തതിനെത്തുടർന്ന് വ്യാഴാഴ്ച മാതാവ് കുമ്പള പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷിച്ചു വരുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് കൂട്ടിയെ കൂട്ടിക്കൊണ്ടുവന്ന് കോടതിയിൽ ഹാജരാക്കി. കോടതി കുട്ടിയെ മാതാവിനൊപ്പം വിട്ടു.

Also Read:- പതിനഞ്ചുകാരനെ കാണാനില്ലെന്ന് പരാതി

found, boy, missing, kumbla,