പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ ദേശീയ പാതയോരത്ത് കണ്ടെത്തി


കുമ്പള, ഏപ്രിൽ 19 , 2019 ● കുമ്പളവാർത്ത.കോം : ദുരൂഹ സാഹചര്യത്തിൽ പെൺകുട്ടിയെ ദേശീയ പാതയോരത്ത് കണ്ടെത്തി. ഷിറിയ ചക്കൻറടിയിലാണ് പതിനെട്ടുകാരിയായ പെൺകുട്ടിയെ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കുട്ടിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ് പിന്നീട് തലപ്പാടിയിലെ ആശ്രമത്തിലേക്കയച്ചു.
കർണാടക ബിജാപൂർ സ്വദേശിനി ഊർമ്മിളയാണ് പെൺകുട്ടിയെന്നാണ് ലഭിച്ച വിവരം. മൂന്നു ദിവസം  മുമ്പാണ് പെൺകുട്ടി ഷിറിയയിൽ  എത്തപ്പെട്ടത്. മൂന്നു ദിവസവും സ്ഥലത്തെ ചില കടകളിൽ നിന്നും നൽകിയ ഭക്ഷണം കഴിച്ചാണത്രെ പെൺകുട്ടി കഴിച്ചു കൂട്ടിയത്. ബംഗളൂരുവിൽ നിന്ന് സഹോദരൻ മംഗളൂരുവിലേക്ക്  ബസിൽ  കയറ്റി വിട്ടതായി പറയപ്പെടുന്നു. എന്നാൽ ഷിറിയയിൽ എങ്ങനെ എത്തിപ്പെട്ടു എന്ന  കാര്യം അജ്ഞമാണ്.
keyword : found-a-girl-national-highway-Under-mysterious-circumstances