ഒരു മണ്ഡലത്തിലെ അഞ്ചു ബൂത്തുകളില്‍ വിവിപാറ്റ് രസീതുകള്‍ എണ്ണണം: സുപ്രീംകോടതി


ന്യൂഡൽഹി, ഏപ്രിൽ 8 , 2019 ●കുമ്പളവാർത്ത.കോം : വി.വി, പാറ്റ് സ്ലിപ്പുകൾ എണ്ണണമെന്ന പ്രതിപക്ഷ ആവശ്യത്തിന് ഭാഗിക വിജയം .ഒരു മണ്ഡലത്തിലെ അഞ്ചു ബൂത്തുകളില്‍ വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നു സുപ്രീം കോടതി. പ്രതിപക്ഷത്തിന്റെ ആവശ്യത്തെ ആദരിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാത്രമല്ല വോട്ടര്‍മാര്‍ക്കും സംതൃപ്തി ലഭിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. 50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണ്ണമെന്ന പ്രതിപക്ഷ ആവശ്യം പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

ഫലം വൈകിയാലും കുഴപ്പമില്ല;  50% വിവിപാറ്റ് എണ്ണണം: പ്രതിപക്ഷ പാർട്ടികൾ
ഫലം വൈകിയാലും കുഴപ്പമില്ല; 50% വിവിപാറ്റ് എണ്ണണം: പ്രതിപക്ഷ പാർട്ടികൾ
രസീതുകള്‍ എണ്ണിതീരാന്‍ കുറഞ്ഞത് ആറുദിവസമെങ്കിലും എടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കടുത്ത നിലപാടിലാണ് പ്രതിപക്ഷം. കാത്തിരിക്കാന്‍‍ തയാറാണെന്ന് പ്രതിപക്ഷം കോടതിയെ അറിയിച്ചു. തിരഞ്ഞെടുപ്പിന്‍റെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പിക്കാന്‍ 50 ശതമാനം രസീതുകള്‍ എണ്ണെണം.

ഇരട്ടി ഉദ്യോഗസ്ഥരെ നിയോഗിച്ചാല്‍ രണ്ടര ദിവസം കൊണ്ട് എണ്ണിതീര്‍ക്കാവുന്നതേയുളളു എന്നും പ്രതിപക്ഷം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. എന്‍.ചന്ദ്രബാബു നായിഡു, അരവിന്ദ് കേ‍ജ്‍രിവാള്‍ തുടങ്ങി പ്രതിപക്ഷത്തെ 21 നേതാക്കളാണ് സുപ്രീംകോടതിയെ സമീപിച്ചത്

എന്താണു വിവിപാറ്റ്?

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ (ഇവിഎം) വിവിപാറ്റ് യന്ത്രം ഘടിപ്പിക്കുന്നതോടെ ഓരോ വോട്ടർക്കും ആർക്കാണു വോട്ട് ചെയ്തതെന്നു കൂടുതൽ വ്യക്തമാകും. വോട്ടെണ്ണൽ സമയത്ത് ഓരോ നിയമസഭാ മണ്ഡലത്തിലെയും ഒരു പോളിങ്ങ് ബൂത്തിലെ വിവിപാറ്റ് രസീതുകളും പോൾ ചെയ്യപ്പെട്ട വോട്ടുകളും സാംപിൾ എന്ന തരത്തിൽ ഒത്തുനോക്കാനാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം.
keyword : five-booths-in-a-field-count-vvpat-receipt-supreme-court