ഉപ്പളയിലെ വെടിവെപ്പ് : പ്രതികൾക്കെതിരെ വധശ്രമത്തിന് കേസ്


ഉപ്പള, ഏപ്രിൽ 7 , 2019 ●കുമ്പളവാർത്ത.കോം : ഉപ്പളയില്‍ കഴിഞ്ഞ ദിവസമുണ്ടായ വെടിവെപ്പ് സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പരിക്കേറ്റ കൗസറിന്റെ പരാതിയില്‍ മണിമുണ്ടെയിലെ സുഹൈല്‍, മഷ്ഹൂദ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. മഷ്ഹൂദിനെ തോക്ക് കൊണ്ട് കുത്തിപ്പരിക്കേല്‍പിക്കുകയും തറയിലേക്ക് വെടിവെച്ച് ഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് പരാതി.

സംഭവത്തില്‍ വധശ്രമത്തിനും ലൈസന്‍സില്ലാതെ തോക്ക് കൈവശം വെച്ചുവെന്നുമുള്ള വകുപ്പുകള്‍ ചുമത്തിയാണ് രണ്ടു പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
keyword : firing-uppala-Case-for-assassination-against-accused