ചൂരിത്തടുക്കയിൽ കുടിവെള്ള പൈപ്പ് പൊട്ടി. നാട്ടുകാരുടെ കുടിവെള്ളം മുട്ടി


കുമ്പള, (ഏപ്രിൽ 26, 2019, www.kumblavartha.com) ● ബംബ്രാണ ചൂരിത്തടുക്കയിൽ വാട്ടർ അതോറിറ്റിയുടെ  ശുദ്ധജല വിതരണ  പൈപ്പ് പൊട്ടിയതിനെത്തുടർന്ന് നാട്ടുകാരുടെ കുടിവെള്ളം മുട്ടി. ഷിറിയ പുഴയിൽ നിന്നും അമ്പിലടുക്കയിലെ ടാങ്കിലെത്തിച്ച് ശുദ്ധീകരിച്ച് കുമ്പള പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്ന പൈപ്പാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ പൊട്ടി ജലം  റോഡിലൊഴുകിയത്. വിവരമറിഞ്ഞ്  അധികൃതർ കുടിവെളള വിതരണം നിർത്തിവെച്ചതോടെ നാട്ടുകാർ ദുരിതത്തിലായി.
പൈപ്പ് പൊട്ടിയതിനെത്തുടർന്ന് അധികൃതർ വിതരണം  നിർത്തിവച്ചതല്ലാതെ പൈപ്പ് നന്നാക്കി വിതരണം പുനരാരംഭിച്ചില്ലെന്നാണ്  നാട്ടുകാരുടെ  പരാതി.


keyword : drinking-water-pipe-brocked-choorithadukka-no-drinking-water