കുഴൽകിണറും ടാങ്കുമുണ്ട്. വൈദ്യുതിയും വെള്ളവുമില്ല


കുമ്പള (ഏപ്രിൽ 29 2019, www.kumblavartha.com) ● കുമ്പള ഗ്രാമ പഞ്ചായത്തിലെ മൊഗ്രാൽ ബണ്ണത്താൻ കടവിൽ ഗ്രാമ പഞ്ചായത്ത് കുഴൽക്കിണറും ടാങ്കും ഉൾപ്പെടെ കുടിവെള്ള പദ്ധതി അനുവദിച്ച് കാലമേറെയായി. കുടിവെള്ള ക്ഷാമം കൊണ്ട് വീർപ്പുമുട്ടുന്ന ഒരു പറ്റം നാട്ടുകാരെ ബന്ധപ്പെട്ട അധികാരികൾ കാണാതെ പോകുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. പട്ടിക ജാതി വർഗ വിഭാഗത്തിൽ പെട്ടവർക്ക് വേണ്ടിയാണ് ഈ പദ്ധതി ഇവിടെ അനുവദിക്കപ്പെട്ടത്. എന്നാൽ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ നെട്ടോട്ടം ഓടുകയാണ് ഇവിടത്തുകാർ. വൈദ്യുതി ബന്ധം നൽകി പ്രശ്നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണാനുള്ള നടപടി ഉണ്ടാകണമെന്ന് ഡി .വൈ . എഫ് ഐ മൊഗ്രാൽ യൂണിറ്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.