പ്രസവത്തെത്തുടർന്ന് യുവതി മരിച്ചു


കുമ്പള, (ഏപ്രിൽ 27, 2019, www.kumblavartha.com) ● പ്രസവത്തെത്തുടർന്ന് യുവതി മരിച്ചു. കൊടിയമ്മ ഊജാറിലെ പരേതനായ മുഹമ്മദിന്റെ മകളും മൊഗ്രാലിലെ അഷ്റഫിന്റെ ഭാര്യയുമായ മിസ്രിയ(35)യാണ് മരിച്ചത്. കുമ്പള ജില്ല സഹകരണ ആശുപത്രിയിൽ ശനിയാഴ്ച രാവിലെ യുവതി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. പിന്നീട് രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് മംഗളൂരുവിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്. കുഞ്ഞിന് പ്രശ്നങ്ങളൊന്നും ഇല്ല.
മിസ്രിയയുടെ മൂന്നാമത്തെ പ്രസവമാണിത്. മുമ്പത്തേത് രണ്ടും പെൺ കുട്ടികളാണ്.


keyword : died-woman-after-delivery