എം എ അബ്ബാസ് കൊപ്പളം അന്തരിച്ചു


മൊഗ്രാൽ, ഏപ്രിൽ 9 , 2019 ●കുമ്പളവാർത്ത.കോം : മൊഗ്രാൽ. ദീർഘകാലം പ്രവാസ ജീവിതം നയിച്  അസുഖംമൂലം നാട്ടിലേക്ക് തിരിച്ച മൊഗ്രാൽ കൊപ്പളം  ഹൗസിലെ എം എ  അബ്ബാസ് (47) അന്തരിച്ചു. കഴിഞ്ഞ ആറു മാസത്തോളമായി ചികിത്സയിലായിരുന്നു. കൊപ്പളം അബ്ദുൽഖാദർ- മറിയമ്മ ദമ്പതികളുടെ മകനാണ്  അബ്ബാസ്.

ഭാര്യ: തഹീറ (ചൗക്കി ), മക്കൾ, മുഹമ്മദ് റഹീസ് , മറിയം രിഫാ ഇരുവരും ദുബായിൽ സ്കൂൾ വിദ്യാർത്ഥികൾ, സുമയ്യ ശിഫ വയസ്സ്.

സഹോദരങ്ങൾ: മുഹമ്മദ്  (ആമു )ദുബായ്, അബ്ദുല്ലക്കുഞ്ഞി (അല്ലു ), ആയിഷ കോട്ടക്കുന്ന്, ഫാത്തിമ ബാവിക്കര. മയ്യത്ത് മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കും. അബ്ബാസിന്ടെ  നിര്യാണത്തിൽ മൊഗ്രാൽ ദേശീയ വേദി അനുശോചിച്ചു.
keyword : died-ma-abbas-koppalam