വീട്ടുടമ ടെറസിൽ നിന്നും വീണ് മരിച്ചു


കുറ്റിക്കോല്‍, ഏപ്രിൽ 5 , 2019 ●കുമ്പളവാർത്ത.കോം :  ടെറസില്‍ കയറിയ കടയുടമ കാല്‍തെന്നി വീണ് മരിച്ചു. കുറ്റിക്കോല്‍ കാട്ടിപ്പാറ പള്ളഞ്ചിയിലെ മുഹമ്മദ് കുഞ്ഞി (45)യാണ് മരിച്ചത്. പരേതനായ കുഞ്ഞിമാഹിന്‍ കുട്ടി- ആഇശ ദമ്പതികളുടെ മകനാണ്. വെള്ളിയാഴ്ച വൈകിട്ട് ചെര്‍ക്കളയില്‍ തട്ടുകട നടത്തുന്ന മൊയ്തുവിന്റെ വീട്ടില്‍ വെള്ളമില്ലാത്തതിനാല്‍ ടാങ്കില്‍ വെള്ളം നിറക്കുകയായിരുന്നു മുഹമ്മദ് കുഞ്ഞി.

വെള്ളം നിറഞ്ഞോ എന്ന് നോക്കാന്‍ ടെറസില്‍ കയറിയപ്പോഴാണ് കാല്‍തെന്നി താഴേക്ക് വീണത്. ഉടന്‍ തന്നെ ചെങ്കള നായനാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നിലഗുരുതരമായതിനാല്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാട്ടിപ്പാറയില്‍ അനാദിക്കട നടത്തിവരികയായിരുന്നു.

ഭാര്യ: ഹസീന. മക്കള്‍: ബാത്തിഷ, ഷാനിബ, സുനൈബ. മറ്റു സഹോദരങ്ങള്‍: അബ്ദുല്ല, ബീഫാത്വിമ, സൈനബ, ദൈനബി. ശനിയാഴ്ച രാവിലെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം കാട്ടിപ്പാറ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
keyword : died-house-owner-fell-from-terrace