ആരിക്കാടിയിലെ ഹസൈനാർ ഹാജി നിര്യാതനായി


ആരിക്കാടി, ഏപ്രിൽ 12 , 2019 ●കുമ്പളവാർത്ത.കോം : ആരിക്കാടി ബന്നം കുളത്തെ ഹസൈനാർ ഹാജി (75) നിര്യാതനായി. 
ആരിക്കാടി കുന്നിൽ ബിലാൽ മസ്‌ജിദ്‌  പ്രസിഡന്റായും   ,മുസ്ലിം ലീഗ് ആരിക്കാടി ശാഖാ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുള്ള  ഹസൈനാർ ഹാജി വാർധക്യ സംബന്ധമായ അസുഖങ്ങളെത്തുടർന ഏതാനം മാസങ്ങളായി  വീട്ടിൽ വിശ്രമത്തിലായിരുന്നു..
സൗദി അറേബ്യയിലെ മക്കയിൽ ദീർഘ കാലം ജോലി ചെയ്ത ഇദ്ദേഹം മക്കയിലെത്തുന്ന നാട്ടുകാരായ ഹജ് തീർഥാടകർക്ക് സഹായങ്ങളും സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നതിൽ സദാ തത്പരനായിരുന്നു. നാട്ടിൽ തിരിച്ചെത്തിയതിന് ശേഷം സാമുഹ്യ സേവന പ്രവർത്തനങ്ങളിൽ ഏർറപ്പട്ട ഹസൈനാർ സുന്നീ  സമസ്തയിലും സജീവമായിരുന്നു.
എസ് വൈ എസ്  കുമ്പോൽ  ശാഖാ  പ്രസിഡൻറായും  പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ബിഫാത്തിമ മക്കൾ: ഇസ്ഹാഖ്(സൗദി), ഫൗസിയ മരുമകൻ : ഇബ്രാഹിം നാരമ്പാടി. സഹോദരങ്ങൾ : ഹംസ മുസ്ല്യാർ ഉച്ചില, അബ്ബാസ് മുസ്ല്യാർ ഉച്ചില , യു.എച്ച് മുഹമ്മദ് മുസ്ല്യാർ, ബീഫാത്തിമ.
ഖബറടക്കം വെള്ളിയാഴ്ച രാവിലെ ആരിക്കാടി വലിയ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.
keyword : died-hassainar-haji-aarikkadi