സി പി എം പ്രവർത്തകൻ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍


കാഞ്ഞങ്ങാട്, ഏപ്രിൽ 20 , 2019 ● കുമ്പളവാർത്ത.കോം : സി പി എം പ്രവർത്തകനെ വീടിനു സമീപം ട്രാക്കിൽ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.  കൊളവയല്‍ വാഴൂര്‍ വീട്ടിൽ  ഓഡിറ്റോറിയത്തിനു സമീപം താമസിക്കുന്ന വി എം രവി (58)യെയാണ് റെയില്‍വേ ട്രാക്കില്‍ ഇന്നു രാവിലെ മരിച്ച നിലയില്‍ കണ്ടത്. ഭാര്യ: കാര്‍ത്യായനി. മക്കള്‍: വി.ആര്‍.ലാലി (കോഴിക്കോട് കോര്‍പറേഷന്‍), വി.ആര്‍.ലൗലി (അധ്യാപിക, ബിഎഡ് സെന്റര്‍, കോഴിക്കോട്). മരുമക്കള്‍: രാജേന്ദ്രന്‍ പുല്ലൂര്‍ (ചിത്രകാരന്‍, മഞ്ചേരി ഗവ.മെഡിക്കല്‍ കോളേജ്), രജീഷ് ചേലിയ (എന്‍ജിനിയര്‍, തിരുവനന്തപുരം). സഹോദരങ്ങള്‍: വിജയന്‍ വാഴൂര്‍ (റിട്ട. അധ്യാപകന്‍, കൂഴൂര്‍), സരസ്വതി (കൂഴൂര്‍), പരേതരായ രാമകൃഷ്ണന്‍, സുബ്രഹ്മണ്യന്‍. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തു. സംസ്‌കാരം വൈകിട്ട് 5 മണിക്ക് കൊളവയലില്‍.
keyword : died-cpim-activist-train-hits