ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാതെ അന്യസംസ്ഥാന തൊഴിലാളികൾ.


കുമ്പള, ഏപ്രിൽ 20 , 2019 ● കുമ്പളവാർത്ത.കോം : രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയായ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ താല്പര്യം കാട്ടാതെ ജില്ലയിൽ ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികൾ തൊഴിലിൽ  മുഴുകിയിരിക്കുന്നു.

കർണാടക, തമിഴ് നാട്, പശ്ചിമബംഗാൾ, ബീഹാർ, യൂ പി, ഒഡീഷ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് വോട്ട് രേഖപ്പെടുത്താൻ താല്പര്യം കാട്ടാതെ ജില്ലയിൽ തങ്ങുന്നത്. വോട്ടിനെ  കുറിച്ച് ചോദിച്ചാൽ അവർക് പറയാനുള്ളത് ഇങ്ങനെ... ആരെയെങ്കിലും ജയി പ്പി ച്ചിട്ട് എന്ത് കാര്യം, സ്വന്തം സംസ്ഥാനങ്ങളിൽപോലും ഞങ്ങൾക്കൊന്നും ഒരു തൊഴിലവസരം പോലുമില്ല, അതാണല്ലോ ഞങ്ങളൊക്കെ ഇങ്ങോട്ട് ജോലി അന്വേഷിച്ചു വന്നത്, കുടുംബം പോറ്റാനും  വയറു നിറയ്ക്കാനും  രാഷ്ട്രീയക്കാർ ഉണ്ടാകുമോ? 
ജനാധിപത്യമല്ല പണാധിപത്യമാണ്  ഇവിടെ ജയിക്കുന്നതെന്നും സാധാരണക്കാർക്ക് നീതി ലഭിക്കുന്നില്ലെന്നും തൊഴിലാളികൾ പറയുന്നു.
keyword : democratic-process-Without-participants-Other-state-Workers