മെഷീനുകൾ പണിമുടക്കി; ചിലയിടങ്ങളിൽ വൈകിയും പോളിങ് തുടർന്നു


കുമ്പള, (ഏപ്രിൽ 23 2019, www.kumblavartha.com) ● പല ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങളുടെ പണിമുടക്ക് പോളിങ്ങിനെ ബാധിച്ചു. കുമ്പള ജി എസ് ബി എസിലെ 142 നമ്പർ ബൂത്തിൽ രാവിലെ എട്ടരയോടെ വോട്ടിങ് യന്ത്രം  പണിമുടക്കി. ഒരു മണിക്കൂറിലേറെ വൈകിയാണ് പ്രശ്നങ്ങൾ പരിഹരിച്ച് പോളിങ് തുടരാനായത്. എന്നിട്ടും അലംഭാവം കൈവിടാത്ത മെഷീൻ പോളിങ് ഏറെ വൈകിപ്പിച്ചു.
മൊത്തം 1200 ൽ പരം  വോട്ടർമാരുള്ള ഈ ബൂത്തിൽ രാത്രി ഏഴര മണി കഴിഞ്ഞും പോളിങ് തുടരുന്നു. പോളിങ് സമയപരിധി കഴിഞ്ഞതോടെ വരിയിൽ നിൽക്കുന്ന വോട്ടർമാർക്ക് ടോക്കൺ നൽകി.
മൊഗ്രാൽ ജിവിഎച്ച്എസ്, ബംബ്രാണ ജി ബി എൽ പി എസ് എന്നിവിടങ്ങളിലെ ബൂത്തുകളിലും നിശ്ചിത സമയപരിധി കഴിഞ്ഞും വോട്ടിങ് തുടർന്നു.
keyword : defective-Voting-machine-poling-delays-hours-after-Six-PM