കൊളംബോ സ്ഫോടനം; മൊഗ്രാൽ പുത്തൂർ സ്വദേശിനിയെ മരണം തട്ടിയെടുത്തത് നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിലേക്ക് പുറപ്പെടുമ്പോൾ


കുമ്പള, (ഏപ്രിൽ 21 2019, www.kumblavartha.com) ● മൊഗ്രാൽപുത്തൂർ സ്വദേശിനി കൊളംബോയിൽ സ്ഫോടനത്തിൽ  മരിച്ചത് നാട്ടിലേക്ക് വിമാനം കയറാൻ ന്നതിനിടെ . മൊഗ്രാൽപുത്തൂരിലെ പി എസ് അബ്ദുല്ലയുടെ മകളും കർണാടക ബൈക്കംപാടി കുക്കാടി അബ്ദുൽ ഖാദറുടെ ഭാര്യയുമായ പി എസ് റസീന(58) യെയാണ് ദൗർഭാഗ്യം തേടിയെത്തിയത് -
ദുബായിൽ താമസിച്ചു വരുന്ന റസീനയും കുടുംബവും അവധിക്ക് കൊളംബോയിലുള്ള ബന്ധുക്കളെ കാണാൻ  എത്തിയതായിരുന്നു. കൊളംബോയിൽ ശാംഗ്രില ഹോട്ടലിൽ താമസിച്ച് ഞായറാഴ്ച അബ്ദുൽ ഖാദർ  ദുബായിലേക്ക് പോയതിന് ശേഷം നാട്ടിലേക്ക് വരാൻ വേണ്ടി ഹോട്ടൽ മുറിയൊഴിഞ്ഞു പുറത്തു വരുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. ഒരു മാസം മുമ്പ് റസീന മൊഗ്രാൽ പുത്തൂരിലെത്തി ബന്ധുവീടുകൾ സന്ദർശിച്ചിരുന്നു. കൊളംബോയിൽ വ്യാപാരികളാണ് ഹസീനയുടെ കുടുംബം. സഹോദരനാണ് ഹസീനയുടെ മൃതദേഹം തിരിച്ചറിഞ്ഞത്.
റസീനയുടെ മരണം ബൈക്കമ്പാടിയിലെ അബ്ദുൽ ഖാദറിന്റെ കുടുംബ വീട്ടിലും ദുബായിലെ ബന്ധു സുഹൃത്തുക്കൾക്കിടയിലും ദു:ഖം വിതച്ചു. 
മക്കൾ: ഖാൻഫർ, ഫറാഹ് (ഇരുവരും അമേരിക്കയിൽ എഞ്ചിനീയർ )
സഹോദരങ്ങൾ: ബഷീർ, ഫൗസുൽ ഹുദായ.
keyword : death-trapped-ps-haseena-while-her-departure-to-India