ലോകാരോഗ്യ ദിനം ആചരിച്ചുകുമ്പള, ഏപ്രിൽ 7 , 2019 ●കുമ്പളവാർത്ത.കോം : കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലോകാരോഗ്യ ദിനം ആചരിച്ചു. സാർവ്വത്രികാരോഗ്യ പരിരക്ഷ, എല്ലാവർക്കും എല്ലായിടത്തും എന്ന വിഷയത്തെ ആസ്പദമാക്കി.സി.എച്ച്.സി യിലെ അസി.സർജൻ  ഡോ. സ്റ്റെഫി വിഷയം അവതരിപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ, എം.ചന്ദ്രൻ സ്വാഗതം ആശംസിച്ചു.സി.ഡി.എസ.ചെയർപേഴ്സൻ.പി.സബൂറ അധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.ടി.ശ്രീനിവാസൻ, കെ.ടി.ജോകേഷ്, എം.ടി.സീമ എന്നിവർ സംസാരിച്ചു.തുടർന്ന് ആരോഗ്യ പ്രവർത്തകരും കുടുംബശ്രീ പ്രവർത്തകരും ചേർന്ന് സംഗീത വിരുന്നൊരുക്കി.keyword : conducted-world-health-day