തയ്യാറെടുപ്പുകൾ പൂർത്തിയായി; വോട്ടെടുപ്പ് ചൊവ്വാഴ്ച ഏഴിന് തുടങ്ങും; സമ്മതി ദായകർ ശ്രദ്ധിക്കുക


കാസറഗോഡ്, (ഏപ്രിൽ 22 2019, www.kumblavartha.com) ● സംസ്ഥാനത്തെ ഇരുപത് പാർലമെൻറ് നിയോജക മണ്ഡലങ്ങളിലേക്ക് നാളെ നടക്കുന്ന വോട്ടെടുപ്പിന് തയ്യാറെടുപ്പുകളായി.  കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ ഏപ്രില്‍ 23 ആയ നാളെ വിധിയെഴുതും. മെയ് 23ന് ആണ് ഫലപ്രഖ്യാപനം. 13,63,937 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ഉള്ളത്. ഇവരില്‍ 6,59,454 വോട്ടര്‍മാര്‍ പുരുഷന്‍മാരും 7,04,482 വോട്ടര്‍മാര്‍ സ്ത്രീകളും ഒരാള്‍ ട്രാന്‍സ്ജെന്‍ഡറുമാണ്. 1,317 ബൂത്തുകളാണ് മണ്ഡലത്തില്‍ ഉള്ളത്. രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ആറുമണിക്ക് ക്യൂവില്‍ നില്‍ക്കുന്ന ആളുകള്‍ക്ക് ടോക്കണ്‍ നല്‍കി വോട്ട് ചെയ്യാന്‍ അനുവദിക്കും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 3872 ഉദ്യോഗസ്ഥരെയാണ് നിയമിച്ചിട്ടുള്ളത്. ഇവര്‍ക്ക് പുറമേ 668 റിസര്‍വ്ഡ് ജീവനക്കാരുമുണ്ട്. പോളിങ് ബൂത്തുകളിലെ സുരക്ഷാ ചുമതല നിര്‍വഹിക്കുന്നതിന് 2641 പൊലീസുകാരെയും വിന്യസിപ്പിച്ചുണ്ട്. 1317 വോട്ടിങ് യന്ത്രങ്ങളാണ് തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്.
ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
വോട്ടെടുപ്പ് തിയതി :23 .04 .2019 ചൊവ്വാഴ്ച
വോട്ടെടുപ്പ് സമയം :കാലത്ത്  7 മണി മുതൽ വൈകുന്നേരം 6  മണി വരെ.

നിങ്ങളുടെ പോളിംഗ്   ബൂത്ത് അറിയാമോ?

വോട്ടർമാർക്ക് electoralsearch.in എന്ന വെബ്‌സൈറ്റിൽ  നിന്നോ അല്ലെങ്കിൽ വോട്ടർ ഹെൽപ്പ്ലൈൻ ആപ്ലിക്കേഷൻ ഉപയോഗിച്ചോ  അവരുടെ പോളിംഗ് ബൂത്ത് കണ്ടെത്താവുന്നതാണ്

 അല്ലെങ്കിൽ 1950 എന്ന വോട്ടർ ഹെൽപ്പ്ലൈൻ ടോൾ ഫ്രീ  നമ്പറിലേക്ക് വിളിക്കാം(ഡയൽ ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ STD കോഡ് ചേർക്കുക)

അല്ലെങ്കിൽ 1950 എന്ന നമ്പറിലേക്ക് ഇതോടൊപ്പമുള്ള ഫോർമാറ്റിൽ എസ് എം എസ്  അയക്കാം: <ECIPS>  സ്പെയ്സ് <EPIC No.>

താഴെ പറയുന്നവ വോട്ടർമാർക്ക്  തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാവുന്നതാണ് .

1 .വോട്ടർ തിരിച്ചറിയൽ കാർഡ്
2 .ഇന്ത്യൻ പാസ്പോർട്ട്
3 .ഡ്രൈവിംഗ് ലൈസൻസ് .
4 .ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ.
5 .ദേശ സാൽക്കൃത ബാങ്കുകൾ നൽകുന്ന ഫോട്ടോ പതിപ്പിച്ച  പാസ്സ്‌ബുക്ക് .
6 .സ്മാർട്ട് കാർഡ്.
7 .തൊഴിൽ കാർഡ് .
8 .ആരോഗ്യ ഇൻഷുറസ്  കാർഡ് .
9 .ഫോട്ടോ പതിച്ച പെൻഷൻ കാർഡ്.
10 .സർവീസ് തിരിച്ചറിയൽ കാർഡ് .
11 .ആധാർ കാർഡ് .
12.പാൻ കാർഡ്.

പോളിംഗ്  ബൂത്തിലെ വോട്ടിംഗ് പ്രക്രിയ പരിചയപ്പെടാം

ആദ്യത്തെ  പോളിംഗ് ഉദ്യോഗസ്ഥൻ  വോട്ടർ പട്ടികയിൽ നിങ്ങളുടെ പേര് ,ഐഡി പ്രൂഫ് എന്നിവ പരിശോധിക്കും.

രണ്ടാമത്തെ പോളിംഗ് ഉദ്യോഗസ്ഥൻ നിങ്ങളുടെ വിരലിൽ  മഷി പുരട്ടിയ ശേഷം, ഒരു സ്ലിപ്പ് തരും,അതിനു ശേഷം  ഒരു രജിസ്റ്ററിൽ ഒപ്പ്  രേഖപ്പെടുത്തുവാൻ നിർദ്ദേശിക്കും  (ഫോം 17 എ).

നിങ്ങൾക്ക് നൽകിയ സ്ലിപ്പ്   മൂന്നാം പോളിംഗ് ഉദ്യോഗസ്ഥന്  നൽകിയതിന് ശേഷം മഷി പുരട്ടിയ  വിരൽ കാണിച്ച്  പോളിംഗ് ബൂത്തിലേക്ക് വോട്ട് ചെയ്യാനായി പോവാം .

നിങ്ങൾ തിരഞ്ഞെടുക്കാനുദ്ദേശിക്കുന്ന  സ്ഥാനാർഥിയുടെ ചിഹ്നത്തിന് നേരെ ബാലറ്റ് ബട്ടൺ അമർത്തിക്കൊണ്ട് നിങ്ങളുടെ വോട്ട് രേഖപ്പെടുത്തുക

VVPAT യന്ത്രത്തിൻ്റെ  സുതാര്യ വിൻഡോയിൽ ദൃശ്യമാകുന്ന സ്ലിപ്പ് പരിശോധിക്കുക. സീൽ ചെയ്ത VVPAT ബോക്സിൽ ഡ്രോപ്പ് ചെയ്യുന്നതിനു മുമ്പ് 7 സെക്കൻഡുകൾക്ക് സ്ഥാനാർഥി സീരിയൽ നമ്പർ, പേര്, ചിഹ്നം എന്നിവ സ്ലിപ്പിൽ ദൃശ്യമാകും.അതിനു ശേഷം ഒരു ബീപ്പ് ശബ്ദത്തോടെ വോട്ടിംഗ് പൂർത്തിയാവും

കൂടുതൽ വിവരങ്ങൾക്ക്, http://ecisveep.nic.in/ എന്നവെബ്സൈറ്റിലെ വോട്ടർ ഗൈഡ് കാണുക.

ജില്ലാ ഭരണകൂടം തയ്യാറാക്കിയ സിമുലേഷൻ വീഡിയോയിലൂടെ ഓരോ വോട്ടർക്കും വോട്ടിംഗ് പ്രക്രിയ മനസ്സിലാക്കാവുന്നതാണ് 

 :- https://electionkozhikode.in

മുന്നറിയിപ്പ്

പണത്തിനോ  പാരിതോഷികങ്ങൾക്കോ  പ്രലോഭനങ്ങൾക്കോ വഴങ്ങി വോട്ടുകൾ കൈമാറുന്നത് കുറ്റകരമാണ് .

ജാതി മത പരിഗണനകളോടെ വോട്ട് ചെയ്യരുത് .

നല്ല സ്ഥാനാർത്ഥിയെ കണ്ടെത്തുക.

സമ്മതിദാനം അർത്ഥപൂർണമാക്കുക.

ഭയാശങ്കകൾക്ക് വഴങ്ങാതെ സുധീരമായി വോട്ട് ചെയ്യുക.

ബൂത്തുകളിൽ മാന്യത വിട്ട പെരുമാറ്റം ശിക്ഷാർഹമാണ്.

വോട്ടർ മാരെ തടയുന്നതും ശിക്ഷാർഹമാണ്.

ബൂത്തിൻ്റെ നൂറു മീറ്റർ പരിധിക്കുള്ളിൽ വോട്ടർമാരെ സമീപിച്ച് അഭ്യർത്ഥന നടത്തരുത്.

വോട്ടർമാരെ വാഹനങ്ങളിൽ കയറ്റി കൊണ്ട് പോവുന്നത് നിയമ വിരുദ്ധമായ പ്രവർത്തിയാണ്.

പോളിംഗ് ബൂത്തിൽ മൊബൈൽ ഫോണുകൾ, ക്യാമറകൾ അല്ലെങ്കിൽ മറ്റേതെങ്കിലും ഗാഡ്ജെറ്റുകൾ  അനുവദനീയമല്ല.
keyword : completed-Preparations-Polling-begins-Tuesday-seven-Listen-vendors