കൂലിത്തൊഴിലാളിയെ കാണാനില്ലെന്ന് പരാതി


കുമ്പള, ഏപ്രിൽ 3 , 2019 ●കുമ്പളവാർത്ത.കോം : കൂലിത്തൊഴിലാളിയെ കാണ്മാനില്ലെന്ന് പരാതി. കുബണൂരിലെ ശാഹുൽ ഹമീദിന്റെ മകൻ ഉമർ ഫാറൂഖിനെ(29)യാണ് കാണാതായത്. ടൈൽ പാകുന്ന ജോലി ചെയ്ത് വരികയായിരുന്ന ഉമർ ഫാറൂഖ് മാർച്ച് 29 ന് രാവിലെ വീട്ടിൽ നിന്നും ജോലിക്കാണെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു. സഹോദരൻ അബൂബക്കർ സിദ്ദീഖിന്റെ പരാതിയിൽ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷിച്ചു വരുന്നു.
keyword : complaint-wage-labour-missing