വയോധികയെ കാണാനില്ലെന്ന് പരാതി


കുമ്പള, ഏപ്രിൽ 11 , 2019 ●കുമ്പളവാർത്ത.കോം : വയോധികയെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ബംബ്രാണ ഇന്ദുഗുരി ഹൗസിൽ മദരയുടെ ഭാര്യ ചോമു (83) വിനെയാണ് കാണാതായത്. തിങ്കളാഴ്ച രാവിലെ അമ്പിലടുക്ക ഉത്സവം കാണാൻ ബായിക്കട്ടയിലെ മരുമകളുടെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് അന്വേഷിച്ചപ്പോൾ മരുമകളുടെ വീട്ടിൽ എത്തിയില്ല എന്ന വിവരമാണ് ലഭിച്ചത്. തുടർന്ന് ബന്ധുവീടുകളിലും മറ്റും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പൊലീസ് അന്വേഷിച്ച് വരുന്നു.
keyword : complaint-missing-old-age-woman