വീടുകയറി അക്രമിച്ചെന്ന് പരാതി: യുവാവ് ആശുപത്രിയിൽ


കുമ്പള, ഏപ്രിൽ 17 , 2019 ●കുമ്പളവാർത്ത.കോം : യുവാവിനെ ഒരു സംഘം വീടുകയറി അക്രമിച്ചതായി പരാതി. മഞ്ചേശ്വരം പൊസോട്ട് സ്വദേശി മുഹമ്മദ് ഹനീഫി(42)നാണ് മർദ്ദനമേറ്റത്. ഇയാളെ കുമ്പള ജില്ല സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരം വ്യാപാരിയായ തന്നെ മുഹമ്മദ്, കാസിം, ഹുസൈൻ, മുസ്തഫ എന്നിവരുടെ നേതൃത്വത്തിലുള്ള  ഒരു സംഘം വീട്ടിൽ അതിക്രമിച്ചു കയറി, കിടന്ന കട്ടിലിൽ നിന്നും വലിച്ചു താഴെയിട്ട് മർദിക്കുകയായിരുന്നുവെന്നും രക്ഷപ്പെട്ട് ഓടി അയൽ വീട്ടിൽ അഭയം തേടിയപ്പോൾ അവിടെയും എത്തി മർദിച്ചെന്നും ഇയാൾ പരാതിപ്പെട്ടു.
keyword : complaint-attack-at-home-young-man-hospital