വാസയോഗ്യമല്ലാത്ത സ്ഥലം നൽകി പഞ്ചായത്ത് വഞ്ചിച്ചതായി പരാതി വിജിലൻസ് അന്വേഷണം വേണമെന്ന് സിപിഐഎം


കുമ്പള, ഏപ്രിൽ 2 , 2019 ●കുമ്പളവാർത്ത.കോം : 2008-09 കാലയളവിൽ കുമ്പള ഗ്രാമ പഞ്ചായത്ത് കോയിപ്പാടി പെർവാഡ് പ്രദേശങ്ങളിലെ 9 നിർധന മത്സ്യത്തൊഴിലാളികൾക്ക് വീട് വെക്കാൻ വാസയോഗ്യമല്ലാത്ത സ്ഥലമാണ് നൽകിയത് എന്ന് ആക്ഷേപം. മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് വീട് വെക്കാൻ സ്ഥലം വാങ്ങുന്നതിനായി നൽകിയ ധനസഹായമാണ് ഇതുവഴി വാസയോഗ്യമല്ലാത്ത സ്ഥലം നൽകി വഞ്ചിതരാക്കിയത്, സ്ഥലം ലഭിച്ചവർ ഇപ്പോൾ വീട് വെക്കാൻ കഴിയാതെ വിഷമത്തിലാണ്. റെയിൽവേ ട്രാക്കിന് സമീപമാണ് മത്സ്യത്തൊഴിലാളികൾക്ക് സ്ഥലം ലഭ്യമായത്, റെയിൽവേ ട്രാക്കിന് നിശ്ചിത ദൂരപരിധിയിൽ മാത്രം കെട്ടിട നിർമ്മാണം നടത്താവു എന്നാണ് ചട്ടം.     2 കുടുംബങ്ങൾ വീടിനായി അടിത്തറ പാതിയതിനു ശേഷമാണ് താങ്കൾ വഞ്ചിതരായത് മനസ്സിലായത്. റെയിൽവേ ട്രാക്കിന് അല്പം നിശ്ചിത ദൂരം പാലിക്കാതെ പണിയുന്ന  കെട്ടിടങ്ങൾക്ക് പഞ്ചായത്ത് നമ്പർ കിട്ടാൻ സാധ്യമല്ല. ഇതുമൂലം സ്ഥലം വാങ്ങിയവർ നിരാശയിലാണ്. പഞ്ചായത്ത് ഭരണസമിതിയെ തെറ്റിദ്ധരിപ്പിച്ച്,  താമസയോഗ്യം അല്ലാതെ സ്ഥലം എങ്ങനെയെങ്കിലും വിൽക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി മെമ്പർ നടത്തിയ ഭൂമി ഇടപാടായിരുന്നു ഇത്. വിഷയത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നും വഞ്ചിതരായ മത്സ്യത്തൊഴിലാളികൾക്ക് താമസയോഗ്യമായ സ്ഥലം നൽകാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.


keyword : complaint-against-panchayath-cheating-Unacceptable-space-needed-Vigilance-probe-cpim