പതിനഞ്ചുകാരനെ കാണാനില്ലെന്ന് പരാതി


കുമ്പള, ഏപ്രിൽ 11 , 2019 ●കുമ്പളവാർത്ത.കോം : പതിനഞ്ചുകാരനെ കാണാനില്ലെന്ന് മാതാവ് കുമ്പള പൊലിസിൽ പരാതി നൽകി. ചിർത്തോടി ആലിക്കുഞ്ഞി മറിയമ്മ ദമ്പതികളുടെ മകൻ മുഹമ്മദ് അൻഷാദിനെയാണ് ചൊവ്വാഴ്ച മുതൽ  കാണാതായത്. 
രാവിലെ കോഴിക്കോട്ട് മഖാമിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയതെന്ന് മാതാവ്  പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വ്യാഴാഴ്ചയായിട്ടും തിരിച്ചെത്താത്തതിനെത്തുടർന്നാണ് പരാതി നൽകിയത്. കുട്ടിയെ കണ്ടുമുട്ടുന്നവർ കുമ്പള പൊലീസിൽ വിവരം അറിയിക്കുക. ഫോൺ:  04998-213037.
keyword : complaint-15-years-old-boy-missing