വർഗ്ഗീയ നയങ്ങളിലും കോർപറേറ്റു മുതലാളിത്ത നയങ്ങൾ നടപ്പിലാക്കുന്നതിലും ബിജെപിയോട് കോൺഗ്രസ് മത്സരിക്കുന്നു -കോടിയേരി


മഞ്ചേശ്വരം, ഏപ്രിൽ 18 , 2019 ● കുമ്പളവാർത്ത.കോം : വർഗീയ നയങ്ങളും കോർപറേറ്റ് മുതലാളിത്ത നയങ്ങളും നടപ്പാക്കുന്നതിൽ ബി ജെ പി യോട് മത്സരിക്കുന്ന കോൺഗ്രസിനെയും അതിന് പച്ചക്കൊടി പിടിക്കുന്ന ലീഗിനെയും ജനങ്ങൾ തളളിക്കളയുമെന്ന് കോടിയേരി ബാലകഷ്ണൻ പ്രസ്താവിച്ചു. ഗാന്ധി വധത്തിനു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ഭീകരവാദി ആക്രമണമായിരുന്നു ബാബരി മസ്ജിദ് തകർച്ച ഇത് മുതൽ മുത്തലാഖ്‌ബിൽ പാസാക്കിയത് വരെയുള്ള കാര്യത്തിൽ ബിജെപിയോട് കോണ്ഗ്രസ് ഒത്തുകളിക്കുന്ന അനുഭവമാണുണ്ടായത്.  ആ കോണ്ഗ്രസ്ന്റെ ഘടകകക്ഷിയായി മുസ്ലിം ലീഗ് ഈ നയങ്ങൾക്ക് പച്ചക്കൊടി കാട്ടുകയാണ്. ഈ സാഹചര്യത്തിൽ മത ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ളവർ ഇടത്പക്ഷത്തെ ആവേശത്തോടെ സ്വീകരികുന്നു എന്ന് കോടിയേരി ചൂണ്ടിക്കാട്ടി. മുസ്ലിം ലീഗിൽ നിന്നും രാജി വെച്ചു സി പി എമ്മിലേക്ക് കടന്നു വന്ന  കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് കൗൺസിലറും ബംബ്രാണ  ശാഖ പ്രസിഡന്റുമായിരുന്ന ബി.എം യൂസുഫ് ഹാജിയെ  കൊടിയേരി ബാലകൃഷ്ണൻ രക്ത ഹാരം അണിയിച്ച്സ്വീകരിച്ചു. യോഗം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി. വി രാജൻ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ മാസ്റ്റർ, എൽഡിഎഫ് പാർലിമെന്റ് മണ്ഡലം കമ്മിറ്റി സെക്രട്ടറി ടി.വി രാജേഷ് എംഎൽഎ, ഐഎൻഎൽ ദേശിയ വൈസ് പ്രസിഡന്റ് കെ.എസ് ഫക്രുദ്ദീൻ ഹാജി, ജെ ഡിഎസ് നേതാവ് കെ.എ ഖാദർ, എൽ ജെ ഡി മണ്ഡലം പ്രസിഡന്റ് അഹമ്മദ് അലി കുമ്പള തുടങ്ങിയവർ സംസാരിച്ചു. വി.പി.പി മുസ്തഫ സ്വാഗതം പറഞ്ഞു.
keyword : communal-policies-execution-Corporate-capitalist-policies-congress-contesting-bjp-kodiyeri