ഉപ്പളയിൽ അടച്ചിട്ട വീട്ടിൽ മോഷണം; പണവും സ്വർണ്ണാഭരണങ്ങളും കവർന്നു


ഉപ്പള, ഏപ്രിൽ 11 , 2019 ●കുമ്പളവാർത്ത.കോം : അടച്ചിട്ട വീട്ടിൽ വൻ കവർച്ച.  വാതിൽ തകർത്ത് അകത്ത് കടന്നാണ് മോഷണം: ഉപ്പളയിലെ ഷെയ്ക്ക്  അബ്ദുൽ റഹ്മാന്റെ വീട്ടിലാണ്  കവര്‍ച്ച നടന്നത് . അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും ക്യാമറയും മോഷണം പോയി. ഉപ്പള പത്വാടി റോഡിലെ ഷെയ്ഖ് അബ്ദുര്‍ റഹ് മാന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടുകാര്‍ വീടുപൂട്ടി ഷിമോഗയിലെ ബന്ധുവീട്ടില്‍ പോയതായിരുന്നു. വീടിന്റെ വാതില്‍ തുറന്നുവെച്ച നിലയില്‍ കണ്ട അയല്‍വാസികള്‍ നോക്കിയപ്പോള്‍ വാതില്‍ തകര്‍ത്ത നിലയിലായിരുന്നു.

വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വീട്ടുകാരെത്തി അകത്തു കയറി പരിശോധിച്ചപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന നാലര പവന്‍ സ്വര്‍ണവും 43,000 രൂപ വിലയുള്ള വീഡിയോ ക്യാമറയും 1,500 രൂപയും കവര്‍ച്ച ചെയ്യപ്പെട്ടതായി വ്യക്തമായത്. മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
keyword : closed-house-robbery-money-gold-stolen