സിവിൽ സർവീസ് സംസ്ഥാനത്ത് രണ്ടാം സ്ഥാനം നേടിയത് ബദിയഡുക്കയിലെ രണ്ജിത മേരി വർഗീസ്


കാസറഗോഡ്, ഏപ്രിൽ 6 , 2019 ●കുമ്പളവാർത്ത.കോം : ബദിയഡ് കയിലെ രഞ്ജിത മേരി വർഗീസ് ഇ കൊല്ലത്തെ     സിവിൽ സർവീസ് പരീക്ഷയിൽ സംസ്ഥാനത്തെ രണ്ടാം സ്ഥാനക്കാരിയായി. ദേശീയ തലത്തിൽ 46 ാം റാങ്കാണ്  രണ്ജിതയ്ക്കുള്ളത്.
കേരളത്തിൽനിന്ന് ഒന്നാമതെത്തിയത് ആലുവ കടുങ്ങല്ലൂർ സ്വദേശി ആർ. ശ്രീലക്ഷ്മി (റാങ്ക് 29)യാണ്.
ബദിയഡുക്ക ഹോളി ഫാമിലി സ്കൂളിലെ അധ്യാപകരായ വി.എ വർഗീസിന്റെയും ടി.ജെ തെരേസയുടെയും മകളാണ്ര ഞ്ജിന മേരി വർഗീസ്  .

കണ്ണൂർ തളിപ്പറമ്പിലെ ചമ്പന്തൊട്ടി സ്വദേശികളായ വർഗീസും കുടുംബവും ഇപ്പോൾ സ്ഥിരതാമസമാക്കിയിട്ടുള്ളത് കാസർകോട് ബദിയഡുക്കയിലെ വിദ്യഗിരിയിലാണ്.

കെമിക്കൽ എഞ്ചിനിയറായ രഞ്ജിന നാഗ്പൂരിലെ സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്നതിനിടെയാണ് സിവിൽസർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയത്.
keyword : civil-services-second-in-the-state-Ranjitha-Mary-Varghese-Badiyadka