കടുത്ത വേനലും ജലക്ഷാമവും ; ഇറച്ചിക്കോഴി ഉൽപാദനം കുറഞ്ഞു; വില കുത്തനെ കൂടി


കാസറഗോഡ് ഏപ്രിൽ 21.2019 ●  ഇറച്ചിക്കോഴിക്ക് വില കുത്തനെ കൂടി, കഴിഞ്ഞയാഴ്ച കിലോക്ക് തൊണ്ണൂറു രൂപയണ്ടായിരുന്നത് ഞായറാഴ്ച നൂറ്റിനാൽപതിലെത്തി. 

കോഴി ഉൽപ്പാദനം കുത്തനെ കുറഞ്ഞതാണ് വില ഉയരാൻ കാരണമായത്. ചൂട് കൂടിയത് കാരണം ഇറച്ചിക്കോഴി വളർത്തൽ പ്രയാസകരമായിരിക്കുന്നു . ഉയർന്ന ചൂട് താങ്ങാനാവാതെ കോഴികൾ ചത്തു വീഴുന്നു. ജലക്ഷാമവും കോഴിക്കൃഷിയെ ബാധിച്ചിട്ടുണ്ട്. നാലു യൂണിറ്റുള്ള ഫാമിൽ കോഴിക്ക് കുടിക്കുന്നതിനും ഫാം വൃത്തിയാക്കുന്നതിനും ആവശ്യമായ വെള്ളം ഫാമുകളിൽ ലഭ്യമാകന്നിയത്രെ.

വേനൽ കടുത്താൽ കൃഷിക്കാർ ഉദ്പാദനം ഇനിയും തുറക്കാനിടയുണ്ട്, കൂടാതെ ചില്ലറ വിൽപന കേന്ദ്രങ്ങളിൽ എത്തിക്കുന്ന കോഴികളെ ഒന്നിലധികം ദിവസം സൂക്ഷിക്കാനും കഴിയുന്നില്ല. ഇതെല്ലാമാണ് വില വർദ്ധിക്കാനിടയക്കിയത്. മഴ കനിഞ്ഞില്ലെങ്കിൽ കോഴി വില 160 രൂപയിലെത്തിയേക്കും. എന്നാൽ ഡിമാന്റ് കൂടിയതാണ് വില വർദ്ധനവിന് കാരണമെന്നും മെയ് ആദ്യവാരമാകുമ്പോഴേക്കും വില സാധാരണ നിലയിലെത്തുമെന്നും കുമ്പളയിലെ മൊത്തവ്യാപാരികൾ കുമ്പള വാർത്തയോട് പറഞ്ഞു.