കാൽനട യാത്രക്കാരി കാറിടിച്ച് മരിച്ചു


മംഗളൂരു, ഏപ്രിൽ 16 , 2019 ●കുമ്പളവാർത്ത.കോം :  കാൽനടയാത്രക്കാരി കാറിടിച്ച്  മരിച്ചു. വളച്ചിലിലെ മീനാക്ഷി (55) യാണ് മരിച്ചത്. അഡ്യാറില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഗീത (50), ഗൗതമി (22) എന്നിവര്‍ക്കൊപ്പം അഡ്യാറിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി ബന്ധുവിന്റെ വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ ബണ്ട്വാളില്‍ നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

സംഭവസ്ഥലത്തു തന്നെ മീനാക്ഷി മരണപ്പെട്ടു. വിവരമറിഞ്ഞ് കങ്കനാടി പോലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റര്‍ ചെയ്തു.
keyword : car-hits-Pedestrian-woman-died