കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു സഹോദരിമാരായ സൈനബ ഫാത്തിമത്ത് സുഹറ എന്നിവരാണ് മരിച്ചത്


മംഗളുരു, ഏപ്രിൽ 8 , 2019 ●കുമ്പളവാർത്ത.കോം : ബണ്ട്വാളിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു. സഹോദരിമാരായ സൈനബ (45) ഫാത്തിമത്ത് സുഹറ (55) എന്നിവരാണ് മരിച്ചത്. മഞ്ചി സ്വദേശികളായ ഇവർ ഓട്ടോയിൽ ആശുപത്രിയിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്.
സുഹ്റാക്ക് വേണ്ടി ഡോക്ടറെ കാണാൻ വാടകക്ക് ഓട്ടോ പിടിച്ച് പോകുകയായിരുന്നു ഇവർ. സജ്പെ എത്തിയപ്പോൾ അതിവേഗതയിൽ മറ്റാരു കാറിനെ ഓവർ ടേക്ക് ചെയ്ത എതിരെ വന്ന കാർ  ഓട്ടോയിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ കീഴ്മേൽ മറിഞ്ഞു. ഇതിനിടയിൽ പെട്ട സൈനബക്കും സുഹ്റക്കും ഗുരുതരമായ പരുക്കേറ്റു. നാട്ടുകാർ ഉടൻ  മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ രണ്ടുപേരും മരണപ്പെടുകയായിരുന്നു. അപകടത്തിൽ ഓട്ടോ ഡ്രൈവർ അഷ്റഫ് , കാർ ഡ്രൈവർ സിറാജുദ്ദീൻ എന്നിവർക്കും പരുക്കേറ്റു, ബണ്ട്വാൾ ട്രാഫിക് പോലീസ് കേസെടുത്തു.
keyword : car-auto-collided-two-women-dies-at-bantwal