കാറും ബസും കൂട്ടിയിടിച്ച് രണ്ടു മരണം


ബണ്ട്വാൾ, (ഏപ്രിൽ 26, 2019, www.kumblavartha.com) ● ബണ്ട്വാൾ ബി.സി. റോഡ് പണമംഗളൂരുവിൽ സെലറിയോ കാറും കർണ്ണാടക ട്രാൻസ്പോർട്ട് ബസും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരുക്കറ്റു.വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. പുത്തൂരിൽ ഒരു സത്കാരത്തിൽ പങ്കെടുക്കാൻ ശമ്പൂ റിലേക്ക് പോവുകയായിരുന്ന സംഘം സഞ്ചരിക്കുകയായിരുന്ന സെലറിയോ കാറാണ് അപകടത്തിൽ പെട്ടത്. മംഗളൂരു ജെപ്പു സ്വദേശികളായ സരോജിനി (60) , അനുഷ (33) എന്നിവരാണ് മരിച്ചത്.  കാർ ഡ്രൈവർക്കും രുക്മിണി എന്ന സ്ത്രീക്കും ഗുരുതര പരുക്കേറ്റു.
പരുക്കേറ്റവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവശിപ്പിച്ചു. ബണ്ട്വാൾ പോലീസ് കേസേടുത്തു.


keyword : bus-car-accident-two-died-bantwal