ബൈക്കിൽ കാറിടിച്ച് യുവാവ് മരിച്ചു


കാസര്‍കോട്, ഏപ്രിൽ 16 , 2019 ●കുമ്പളവാർത്ത.കോം :  കാര്‍ സ്‌കൂട്ടറിലിടിച്ച് ക്രിക്കറ്റ് താരം തല്‍ക്ഷണം മരിച്ചു. എരിയാല്‍ ബ്ലാര്‍ക്കോട് സ്വദേശിയും ഇ വൈ സി സി ക്ലബ്ബിന്റെ ക്രിക്കറ്റ് താരവുമായ അഹ്‌റാസ് (22) ആണ് ദാരുണമായി മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ 7.15 മണിയോടെ കറന്തക്കാട് ദേശീയപാതയിലാണ് അപകടം. ദിശതെറ്റിച്ച് വന്ന ഐ 20 കാറാണ് അപകടം വരുത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

മലപ്പുറത്ത് നിന്നും മണിപ്പാല്‍ ആശുപത്രിയിലേക്ക് കുട്ടിയെ ഡോക്ടറെ കാണിക്കാന്‍ കൊണ്ടു പോകുകയായിരുന്ന കാറാണ് സ്‌കൂട്ടര്‍ യാത്രക്കാരനായ അഹ്‌റാസിനെ ഇടിച്ചുവീഴ്ത്തിയത്. റോഡിലേക്ക് തലയിടിച്ച് വീണ അഹ്‌റാസ് തല പൊട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തൊട്ടടുത്തുള്ള ഫയര്‍ഫോഴ്‌സ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മികച്ച ക്രിക്കറ്റ് താരമായിരുന്ന അഹ്‌റാസ് ചെമ്മനാട്ടേക്ക് ക്രിക്കറ്റ് പരിശീലനത്തിനായി പോകുമ്പോഴാണ് അപകടം സംഭവിച്ചത്.


യുവാവിന്റെ ക്രിക്കറ്റ് ബാറ്റ് സ്‌കൂട്ടറില്‍ ഉണ്ടായിരുന്നു. ഗള്‍ഫിലേക്ക് ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുക്കാന്‍ പോയ അഹ്‌റാസ് ദിവസങ്ങള്‍ക്ക് മുമ്പാണ് മടങ്ങിയെത്തിയത്. ഗള്‍ഫില്‍ ജോലി ശരിയാക്കാന്‍ സുഹൃത്തുക്കളോട് പറഞ്ഞാണ് നാട്ടിലേക്ക് മടങ്ങിയത്. കാസര്‍കോട് ബദരിയ ഹോട്ടലിലെ ജീവനക്കാരന്‍ അബുല്ലയാണ് പിതാവ്. മാതാവ് നസീമ. ഏക സഹോദരന്‍ അഫ്‌റാസ് ഡിഗ്രി വിദ്യാര്‍ത്ഥിയാണ്.

keyword : bike-car-accident-died-cricket-player-eriyal-kasaragod