തലപ്പാടിയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ഉപ്പള സ്വദേശി മരിച്ചു


തലപ്പാടി, ഏപ്രിൽ 2 , 2019 ●കുമ്പളവാർത്ത.കോം : തലപ്പാടിയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ഉപ്പള കണ്ണാടിപ്പാറ സ്വദേശി  വിനോദ് ഷെട്ടിയാണ് മരിച്ചത്, ഈയാളടടെ കൂടെ യാത്ര ചെയ്യുകയായിരുന്ന സുരേഷ് ഷെട്ടിയെ ഗുരുതര പരുക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
ചൊവ്വാഴ്ച രാത്രിയോടെ ദേശീയ പാതയിലാണ്‌ അപകടം. കർണ്ണാടക ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ സുരേഷ് ഷെട്ടിയേയും  വിനോദ് ഷെട്ടിയേയും ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും വിനോദ് ഷെട്ടി മരണത്തിന്  കീഴടങ്ങി.
keyword : bike-bus-collision-at-thalappady-uppala-native-dies