നാലു വയസുകാരന് കടന്നൽ കുത്തേറ്റുമായിപ്പാടി, ഏപ്രിൽ 11 , 2019 ●കുമ്പളവാർത്ത.കോം : വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാലു വയസുകാരന് കടന്നല്‍ കുത്തേറ്റു. മായിപ്പാടിയിലെ ഉദയകുമാറിന്റെ മകന്‍ ദീക്ഷിതിനാണ് കടന്നല്‍ക്കൂട്ടത്തിന്റെ കുത്തേറ്റത്. പരിക്കേറ്റ ദീക്ഷിതിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ഇളകിയെത്തിയ കടന്നല്‍ക്കൂട്ടം ദീക്ഷിത്തിനെ ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ കുടുംബാംഗങ്ങളാണ് കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.
keyword : bee-atacked-four-years-old-boy