ഓട്ടോയും സ്കൂട്ടറും കുട്ടിയിടിച്ച് ഒരാൾ മരിച്ചു. മറ്റൊരാൾക്ക് ഗുരുതരം


വെള്ളരിക്കുണ്ട്, ഏപ്രിൽ 17 , 2019 ●കുമ്പളവാർത്ത.കോം : ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവര്‍ മരിച്ചു. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കാലിച്ചാനടുക്കം ഗവ. ഹൈസ്‌കൂളിന് സമീപം ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. നമ്പ്യാര്‍കൊച്ചിയിലെ അച്ചുമ്മാടത്ത് മുഹമ്മദ് (58) ആണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന കായക്കുന്നിലെ അബ്ദുര്‍ റഹ് മാനെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുഹമ്മദ് ഓടിച്ചുവരികയായിരുന്ന ഓട്ടോറിക്ഷയും എതിരെ വരികയായിരുന്ന അബ്ദുര്‍ റഹ് മാനും, ഭാര്യ ആഇശയും സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. ആഇശ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മുഹമ്മദ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

സൈനബയാണ് മുഹമ്മദിന്റെ ഭാര്യ. മക്കള്‍: സാബിത്ത്, ഷരീഫ, റയ്ഹാന, സുമയ്യ, സറീന, റംസാന, റംസീന. മരുമക്കള്‍: അബ്ദുര്‍ റഹ് മാന്‍, സവാദ്, അബ്ദുല്ല, സക്കറിയ. സഹോദരങ്ങള്‍: ഷാഫി, ബഷീര്‍, മുഹമ്മദ്, കുഞ്ഞാമി. ഖബറടക്കം ബുധനാഴ്ച ഉച്ചയോടെ നമ്പ്യാര്‍കൊച്ചി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
keyword : auto-bike-accident-one-died-someone-serious