കുമ്പളയിൽ ഓട്ടോ കുഴിയിലേക്ക് മറിഞ്ഞ് നാലുപേർക്ക് പരിക്ക്


കുമ്പള, (ഏപ്രിൽ 27, 2019, www.kumblavartha.com) ● ആരിക്കാടിയിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് സ്ത്രീകളുൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു.
ബായാറിലെ ഖദീജ (75), മിസ്രിയ (30), ആലിക്കുഞ്ഞി(40), ഓട്ടോ ഡ്രൈവർ ദണ്ഡഗോളിയിലെ അബ്ദുല്ല (59) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ ദേശീയ പാതയിൽ കുമ്പള പാലത്തിന് നൂറു മീറ്റർ അകലെ ആരിക്കാടി കടവത്തിനടുത്ത് ദേശീയ പാതയിലാണ് അപകടം. നിയന്ത്രണം വിട്ട ഓട്ടോ റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു.
കുമ്പള ജില്ല സഹകരണ ആശുപത്രിയിൽ എത്തിച്ച പരിക്കേറ്റ നാലു പേരെയും വിദഗ്ധ ചികിത്സയ്ക്കായി കാസർകോട്ടേക്ക് കൊണ്ടുപോയി.
keyword : auto-accident-kumbla-4-injured